ഇവിടെയുണ്ടായിരുന്നു ഇങ്ങനെയൊരു സംസ്‌കാരം; ഇവിടെയുണ്ടായിരുന്നു നൂറുമേനി വിളഞ്ഞ പാടങ്ങള്‍

ഇങ്ങനെയൊക്കെയുള്ള കാര്‍ഷിക സംസ്‌കാരമുണ്ടായിരുന്നു നമുക്ക്. ഇതെല്ലാം നമുക്ക് ആഘോഷങ്ങളുമായിരുന്നു. എന്നാല്‍ ഇന്ന് കൗതുകമാണ്. ആദ്യമായി കാണുന്നതിന്റെ കേള്‍ക്കുന്നതിന്റെ ആവേശത്തിലാണ് മറ്റുപലരും.. അതെ അന്യം നിന്നു പോയ ഗ്രാമീണ കൃഷിരീതിക്ക് പുതുജീവന്‍ നല്‍ാനുള്ള ശ്രമത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കോഴിക്കോട് കുറ്റിക്കടവില്‍ കാളപൂട്ട് മത്സരം നടന്നു.

വയലില്‍ നെല്‍ കൃഷിയിറക്കാന്‍ വേണ്ടി ഉഴുതുമറിച്ച് പാകപ്പെടുത്തുകയാണ് മത്സരത്തിലൂടെ ഉന്നം വെയ്ക്കുന്നത്. ഇങ്ങനെ വ്യത്യസ്ത തരത്തിലുള്ള മൂരികളെക്കൊണ്ട് ഉഴവ് നടത്തിയാല്‍ പൊന്നിന്‍ മേനി നെല്ല് വിളയുമെന്നാണ് പാരമ്പര്യകര്‍ഷകരുടെ വിശ്വാസം… അല്ല അവരുടെ അനുഭവം.

മാവൂര്‍ പഞ്ചായത്തിലെ കുറ്റിക്കടവിലെ പരേതനായ ഒ.സി. മൊയ്തീന്‍കുട്ടി ഹാജിയുടെ വയലിലാണ് മൂരിക്കാളകളെ ഉപയോഗിച്ചുള്ള മത്സരം അരങ്ങേറിയത്. മുക്കില്‍ കരിയാത്തന്‍ ബ്രദേഴ്‌സ് ക്ലബ്ബാണ് മത്സരം സംഘടിപ്പിച്ചത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍നിന്നായി 12 ജോഡി ഉരുക്കള്‍ മത്സരത്തില്‍ പങ്കുകൊണ്ടു.

പങ്കെടുത്ത എല്ലാ കാളകളും ഒരേ നിലയില്‍ മികച്ച മത്സരം കാഴ്ചവെച്ചതോടെ സംഘാടകരും കുഴങ്ങി സമ്മാനാര്‍ഹരെ സംഘാടകര്‍ക്ക് തീരുമാനിക്കാനായതുമില്ല.

ചിത്രങ്ങളിലൂടെ…