മഞ്ജു വാര്യര്‍ക്കൊപ്പമുള്ള ഫോട്ടോയിലൂടെ വൈറലായ മുത്തശ്ശിയെ അറിയില്ലേ;ആ മുത്തശ്ശി സിനിമ താരമാകാനൊരുങ്ങുന്നു

അടുത്ത കാലത്താണ് ഈ മുത്തശ്ശി കേറിയങ്ങ് ഫെയ്മസ്സായത്. ഏത് മുത്തശ്ശിയെന്നല്ലേ. നമ്മുടെ റാബിയ മുത്തശ്ശി. ഒരു പരിപാടിക്കെത്തിയ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന മുത്തശ്ശിയില്ലേ. അതാണ് കക്ഷി. മഞ്ജുവുമൊത്തുള്ള മുത്തശ്ശിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. റാബിയ മുത്തശ്ശി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഈ മുത്തശ്ശി സിനിമയിലേക്കെത്തുന്നു എന്നുള്ളതാണ് പുതിയ വാര്‍ത്ത. അതെ, 80ാം വയസ്സില്‍ റാബിയ ബീവി സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്.

പരസ്യ സംവിധായകനായ ആദി സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തില്‍ റാബിയ വേഷമിടുകയാണ്. ഫുട്‌ബോള്‍ ഭ്രാന്തിയായ ഒരു കഥാപാത്രമായാണ് റാബിയ എത്തുന്നത്. ആദി തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. അപ്പോജി ഫിലിംസിന്റെ ബാനറില്‍ ഷാജി ചങ്ങരംകുളമാണ് നിര്‍മാണം. വിനീത്, നെടുമുടി വേണു, ബാലതാരം അബനി, ഇന്ദ്രന്‍സ്, സുധീര്‍ കരമന, ഇര്‍ഷാദ്, സുധീഷ്, വിനോദ് കോവൂര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

സൂപ്പര്‍ താരത്തിനൊപ്പമുള്ള ചിത്രത്തിലൂടെ താരമായ റാബിയ മുത്തശ്ശി സൂപ്പര്‍ സ്റ്റാറാകാനുള്ള ഒരുക്കത്തിലാണിപ്പോള്‍.