ബാര്‍കോഴക്കേസില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ അന്ത്യശാസനം; പുതിയ തെളിവുകള്‍ ഉണ്ടെങ്കില്‍ രണ്ടാഴ്ചയ്ക്കുളളില്‍ ഹാജരാക്കണം

മുന്‍ ധനമന്ത്രി കെ.എം. മാണി ഉള്‍പ്പെട്ട ബാര്‍കോഴക്കേസില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ അന്ത്യശാസനം. പുതിയ തെളിവുകള്‍ ഉണ്ടെങ്കില്‍ രണ്ടാഴ്ചയ്ക്കുളളില്‍ ഹാജരാക്കണം.

ഇല്ലെങ്കില്‍ കേസ് തീര്‍പ്പാക്കുമെന്ന് ഹൈക്കോടതി ഇന്ന് വ്യക്തമാക്കി. കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എം മാണി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം.

ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കൊണ്ടുളള ഹര്‍ജി നേരത്തെ ഹൈക്കോടതി തളളിയിരുന്നു.

ഫോണ്‍ സംഭാഷണവും അതില്‍ ഫോറന്‍സിക് വിഭാഗം നടത്തിയ പരിശോധനയും അടക്കമുളള തെളിവുകള്‍ ഉണ്ടെന്നാണ് വിജിലന്‍സ് ഇതു സംബന്ധിച്ച് വ്യക്തമാക്കിയത്.