ഗുര്‍മീത് വണിരുന്നത് ഇങ്ങനെ; സുന്ദരികളായ പെണ്‍കുട്ടികളെ എത്തിച്ചു നല്‍കിയത് വനിതാ ഗുണ്ടാ സംഘം

തന്റെ അനുയായികളെ ബലാത്സംഗം ചെയ്ത കേസില്‍ 20 വര്‍ഷഷം കഠിന തടവ് ശിക്ഷ അനുഭവിക്കുന്ന ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന് സുരക്ഷയൊരുക്കാനായി ആത്മഹത്യ സ്‌ക്വാഡും ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍ സ്ത്രീകളുടെ ഗുണ്ടാസംഘവും ഒപ്പമുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍.

ഗുര്‍മീതിന് എല്ലാ രാത്രികളിലും പെണ്‍കുട്ടികളെ എത്തിച്ചുകൊടുക്കുക എന്നതായിരുന്നു ഈ സംഘത്തിന്റെ പ്രധാന ജോലി. ഇന്ത്യ ടുഡേ പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ആശ്രമത്തിലെത്തുന്ന അനുയായികളില്‍ നിന്ന് പെണ്‍കുട്ടികളെ വശീകരിച്ച് ഗുര്‍മീതിന് എത്തിച്ചു കെടുക്കുകയായിരുന്നു ഇവരുടെ ദൗത്യം.

മാത്രമല്ല ഗുര്‍മീതിന്റെ സാമ്രാജ്യത്തില്‍ നിരന്തരം രാഷ്ട്രീയക്കാര്‍ സന്ദര്‍ശകരായി ഉണ്ടായിരുന്നുവെന്നും ഇവരെ പെണ്ണും പണവും മദ്യവും നല്‍കി ഗുര്‍മീത് സന്തോഷിപ്പിക്കാറുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗുര്‍മീതിന് പെണ്‍കുട്ടികളെ എത്തിച്ചു നല്‍കുന്നതിന് പുറമെ അവര്‍ രഹസ്യം പുറത്തു പറയാതിരിക്കാനുള്ള ചുമതലയും ഈ വനിതാ സംഘത്തിന്റേതാണ്. രഹസ്യം മറ്റുള്ളവരോട് പറയുകയോ ഗുര്‍മീതിനെ വിമര്‍ശിക്കുകയോ ചെയ്യുന്നവര്‍ക്ക് കൊടിയ പീഢനമാണ് ഏല്‍ക്കേണ്ടിവന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഗുര്‍മീതിന്റെ വനിതാ സംഘം സന്യാസിനികളായാണ് അറിയപ്പെടുന്നത്. ആശ്രമത്തിനുള്ളില്‍ ഇവരെ തിരിച്ചറിയാവുന്നത് പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ക്ക് മാത്രമായിരുന്നു.