ഫാദര്‍ രക്ഷപ്പെട്ടതോടെ ‘ തള്ളിമറിക്കല്‍ ‘ നടന്നത് ഇവിടെ; ശരിക്കും ഇത് സോഷ്യല്‍ മീഡിയ അങ്ങ് ആഘോഷിച്ചു

തള്ളോടു തള്ള് …. ഫാ. ടോം ഉഴുന്നാലിനെ ഐ.എസ്. ഭീകരരില്‍ നിന്ന് മോചിപ്പിച്ചതോടെ അവകാശവാദങ്ങള്‍ കൊഴുക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ പങ്ക്, കേരള സര്‍ക്കാരിന്റെ പങ്ക് എല്ലാത്തിലും ഉപരി ഒമാന്‍ സര്‍ക്കാരിന്റെ പങ്ക് തുടങ്ങി ആര്‍ക്ക് ക്രഡിറ്റ് കിട്ടും എന്ന ആശങ്കയുള്ളതു പോലെയായിരുന്നു പലരുടേയും പ്രകടനം.

അതില്‍ എടുത്തു പറയാവുന്നതായിരുന്നു കോട്ടയത്തു നിന്നുള്ള എം.പി. ജോസ് കെ മാണിയുടേത്. സംഭവം ഫാദര്‍ അദ്ദേഹത്തിന്റെ മണ്ഡലത്തിലാണല്ലോ. പോരാത്തതിന് യാതന അനുഭിക്കുമ്പോള്‍ സ്ഥലം എം.പി എന്ന നിലയില്‍ ഫാദറിന്റെ കുടുംബം ജോസ് കെ മാണിയെ സന്ദര്‍ശിക്കുകയും സഹായമാവശ്യപ്പെടുകയുമൊക്കെ ചെയ്തിരുന്നു.

അങ്ങനെ ഈ വിഷയം പാര്‍ലമെന്റില്‍ എത്തിക്കുകയും ചെയ്തു. ഇത്രയൊക്കെയായിട്ട് എങ്ങനെയാ ക്രഡിറ്റ് എവിടോ…. കിടക്കുന്ന ഒമാന്‍ സര്‍ക്കാരിന് മാത്രം കൊടുക്കുന്നത്.

ഒന്നും നോക്കിയില്ല സംഭവം റായി എന്നറിഞ്ഞതോടെ സ്വന്തം എഫ്.ബി. പേജില്‍ ഒരേ കുറിപ്പ് അങ്ങെഴുതി. പിന്നെ നേരെ ഫാദറിന്റെ വീട്ടിലെത്തി സന്തോഷത്തിലങ്ങു ചേര്‍ന്നു. ചാനലുകളായ ചാനലുകള്‍ക്കെല്ലാം ബൈറ്റ് കൊടുത്തു. പോരാഞ്ഞിട്ട് നേരത്തെ എഴുതി പോസ്റ്റ് ചെയ്ത് കുറിപ്പ് തന്നെ മൂന്ന് നാലു തവണ അങ്ങ് തിരിത്തുകയും ചെയ്തു.

വിഷയത്തില്‍ നിരന്തരമായി ഇടപെട്ടു, സമ്മര്‍ദ്ദം ചെലുത്തി, സഭയില്‍ ആവശ്യപ്പെട്ടു എന്നൊക്കെ കടുകട്ടിയിലങ്ങെഴുതി.. പക്ഷെ അപ്പോ കേന്ദ്ര സര്‍ക്കാരിനെ മറന്നു. പിന്നെ നോക്കീല കൊടുത്തു സുഷമാ സ്വരാജിനും അഭിനന്ദനങ്ങള്‍

സംഭവം ഇങ്ങനൊക്കെയാണേലും സോഷ്യല്‍ മീഡിയയിലും ഇത് സംസാര വിഷയമായി. മറ്റൊന്നുമല്ല കുമ്മനടിയ്ക്കു പിന്നാലെ വന്ന ‘ ഇതൊന്നും വരുന്നില്ലല്ലോ ലേ.. ശേഷം ‘ ജോമോനടി  എന്ന പ്രയോഗം കൂടി ഇപ്പോ സോഷ്യല്‍ മീഡിയ എറ്റെടുത്തു കഴിഞ്ഞു.

ഇവരൊക്കെ കോട്ടയത്തുകാരായതെങ്ങനെ എന്ന സംശയമാണ് സാമൂഹ്യ മാധ്യമങ്ങളിലെ ചില വിരുതന്‍മാര്‍ ഇപ്പോള്‍ ചോദിക്കുന്നത്…

എഫ്.ബി പോസ്റ്റ് വായിക്കാം