ഒരാഴ്ച്ച മുമ്പ് വധ ഭീഷണിയുണ്ടെന്നു പരാതി നല്‍കിയ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തി; ഒരാള്‍ അറസ്റ്റില്‍

പാലക്കാട് തോലന്നൂര്‍ പൂളക്കല്‍പറമ്പില്‍ ദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍. സ്വാമിനാഥന്‍ (72), ഭാര്യ പ്രേമകുമാരി (65) എന്നിവരാണു മരിച്ചത്. സ്വാമിനാഥനു കുത്തേറ്റിട്ടുണ്ട്. പ്രേമകുമാരിയെ ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. വധഭീഷണി ഉണ്ടെന്നു കാണിച്ച് സ്വാമിനാഥന്‍ ഒരാഴ്ച മുന്‍പു കോട്ടായി പോലീസില്‍ പരാതി നല്‍കിയിരുന്നു. മലപ്പുറം എസ്.ബി ദേബേഷ്‌കുമാര്‍ ബെഹ്‌റ അടക്കമുള്ളവര്‍ സ്ഥലത്തെത്തി.

സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിനു സമീപത്തു നിന്നാണു ഇയാളെ പിടികൂടിയത്. യുവാവിനു മരുമകളുമായി ബന്ധമുള്ളതായും സൂചനയുണ്ട്.