നടിയുടെ പേര് വെളിപ്പെടുത്തി, അപകീര്‍ത്തികരമായ പരാമര്‍ശവും നടത്തി എ എന്‍ ഷംസീര്‍ എംഎല്‍എയ്ക്ക് എതിരെ പരാതി

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേരു വെളിപ്പെടുത്തുകയും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തതായി എ.എന്‍. ഷംസീര്‍ എം.എല്‍.എക്കെതിരെ പരാതി.

യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിയാസ് മുക്കോളിയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കിയത്. പ്രസംഗത്തിന്റെ വിഡിയോയും കൈമാറി.

ജുലൈ 23ന് മലപ്പുറം ടൗണ്‍ ഹാളില്‍ നടന്ന ഡി.വൈ.എഫ്.ഐ. ജില്ലാ കണ്‍വന്‍ഷനില്‍ നടത്തിയ പ്രസംഗം സംബന്ധിച്ചാണു പരാതി. ഇരയുടെ പേര് വെളിപ്പെടുത്തി, പണം ലഭിച്ചാല്‍ കേസ് ഒത്തുതീര്‍പ്പാക്കാനും നടി തയാറാകുമെന്ന് ആക്ഷേപിച്ചു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി ഐ.പി.സി. 228 അനുസരിച്ച് കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.