ജാമ്യത്തിനായി കാത്തു നില്‍ക്കുന്നില്ല; രാമലീല എത്തുന്നു 28ന്, പ്രതിസന്ധിക്ക്‌ വിരാമം, രാഷ്ട്രീയക്കാരനായി ദിലീപ്

ദിലീപിനെ നായകനാക്കി നവാഗത സംവിധായകന്‍ അരുണ്‍ ഗോപിയുടെ ചിത്രം രാമലീലയുടെ റിലീസിങ് പ്രതിസന്ധി അവസാനിച്ചു. ഈ മാസം 28ന് രാമലീല തിയറ്ററുകളിലെത്തും.

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്നാണ് രാമലീലയുടെ റിലീസ് പലവട്ടം മാറ്റിവെയ്‌ക്കേണ്ടി വന്നത്. ദിലീപിന്റെ ജാമ്യത്തിനായി കാത്തിരിക്കുന്നില്ലെന്നും സിനിമയുടെ റിലീസ് അടുത്തുതന്നെ ഉണ്ടാവുമെന്നും അണിയറ പ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

പുലിമുരുകന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മിച്ച ചിത്രത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തകനായാണ് ദിലീപ് വേഷമിടുന്നത്. പ്രയാഗ മാര്‍ട്ടിന്‍ ആണ് നായിക.