യമുന നദിയില്‍ ബോട്ട് മറിഞ്ഞ് 15 മരണം; മരണ സംഖ്യ ഉയര്‍ന്നേക്കാന്‍ സാധ്യത

ലക്‌നോ: ഉത്തര്‍പ്രദേശില്‍ യമുനാ നദിയില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 15 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെബാഗ്പതിയിലാണ് അപകടമുണ്ടായത്. യാത്രക്കാരും ബോട്ട് ജീവനക്കാരുമടക്കം 60 പേര്‍ സഞ്ചരിച്ചിരുന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ട 12 പേരെ മാത്രമാണ് രക്ഷപെടുത്താന്‍ കഴിഞ്ഞതെന്ന് പോലീസ് അറിയിച്ചു. കാണാതായ ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാനാണ് സാധ്യതയെന്ന് അധികൃതര്‍ അറിയിച്ചു.