യഥാര്‍ഥ താരയുദ്ധം: മഞ്ജുവും ദിലീപും ഒരേ ദിവസം തിയ്യറ്ററില്‍, നേര്‍ക്കുനേര്‍ പോരാട്ടം ഇതാദ്യം

മമ്മൂട്ടി മോഹന്‍ലാല്‍ നിവിന്‍ പോളി ഇത്തവണ ഒാേണം ബക്രീദ് പോരാട്ടങ്ങള്‍ ഇങ്ങനെയായിരുന്നു. ഇത്തരത്തില്‍ താര പോരാട്ടങ്ങള്‍ തിയ്യറ്ററുകളെ പ്രകമ്പനം കൊള്ളിക്കാറുണ്ട്.

എന്നാല്‍ ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത് മറ്റൊരു താര പോരാട്ടത്തിലേയ്ക്കാണ്. ഇപ്പോഴിതാ ദിലീപിന്റെയും മഞ്ജുവിന്റെയും ചിത്രങ്ങള്‍ ഒരുമിച്ച് റിലീസിനെത്തുകയാണ്.

ഇരുവരും തമ്മിലുള്ള ബന്ധം പിരിഞ്ഞ ശേഷമോ രണ്ടു പേരും മുഖ്യ പ്രധാന്യത്തിലെത്തുന്ന ചിത്രങ്ങള്‍ ഒരുമിച്ച് റിലീസിനെത്തിയിട്ടില്ല. ഇപ്പോഴിതാ അതും സംഭവിച്ചിരിക്കുന്നു . രണ്ടു ചിത്രങ്ങളുടെയും വിധി അറിയാന്‍ പ്രേക്ഷകരും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ പ്രവീണ്‍ സി ജോസഫ് സംവിധാനം ചെയ്യുന്ന ഉദാഹരണം സുജാതയും ദിലീപിനെ നായകനാക്കി നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം രാമലീലയുമാണ് ഒരുമിച്ച് തിയറ്ററുകളിലെത്തുന്നത്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട നടന്‍ ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്നാണ് രാമലീല വൈകിയത്. എന്നാല്‍ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെ റിലീസ് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഈ മാസം 28നാണ് ചിത്രം തിയറ്ററുകളിലെത്തുക.

ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ചിത്രത്തില്‍ രാഷ്ട്രീയപ്രവര്‍ത്തകന്റെ വേഷത്തിലാണ് ദിലീപ് എത്തുന്നത്. പ്രയാഗമാര്‍ട്ടിന്‍ ആണ് നായിക.

സെന്‍സറിങ് പൂര്‍ത്തിയാകാനുള്ള ഉദാഹരണം സുജാതയുടെ റിലീസ് തിയതിയും ഇതേ ദിവസം തന്നെയാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. വേറെ തടസ്സങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ ചിത്രം സെപ്റ്റംബര്‍ 28ന് റിലീസിനെത്തും.

കോളനിയില്‍ ജീവിക്കുന്ന സുജാത എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. ജോജു ജോര്‍ജും നെടുമുടി വേണുവുമാണ് മറ്റു പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ തിരക്കഥ നവീന്‍ഭാസ്‌കറും മാര്‍ട്ടിന്‍ പ്രക്കാട്ടും ചേര്‍ന്നാണ്. സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടും നടന്‍ ജോജു ജോര്‍ജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.