അഴിമതി ആരോപണം: മന്ത്രി തോമസ് ചാണ്ടിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്‌

തിരുവനന്തപുരം: അഴിമതി ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരേ പ്രതിഷേധം ശക്തമക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ചാണ്ടി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ എം.എം.ഹസന്‍ ആവശ്യപ്പെട്ടു.

മന്ത്രിയായ തോമസ് ചാണ്ടി ഭൂമി ബിനാമി പേരില്‍ സ്വന്തമാക്കിയതിന്റെ വിവരങ്ങള്‍ വരെ പുറത്തുവന്നു കഴിഞ്ഞു. ചില ഉദ്യോഗസ്ഥരാണ് തോമസ് ചാണ്ടിയെ സംരക്ഷിച്ച് പോരുന്നത്.

തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രി അധികാര ദുര്‍വിനിയോഗം നടത്തി. നിലമ്പൂരിലെ സി.പി.എം. എം.എല്‍.എ. പി.വി.അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്ക് സംബന്ധിച്ച നിയമലംഘനങ്ങളിലും അന്വേഷണം നടത്തണമെന്നും ഇവരെ  സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും ഹസന്‍ പറഞ്ഞു.