സി.എഫ്.ഡി.ഓണാഘോഷവും ഇന്നസെന്റ് MPയുടെ പുസ്തക പ്രകാശനവും

ജെജി മാത്യു മാന്നാര്‍

റോം: യൂറോപ്പിലെ ആദ്യത്തെ ഗാന്ധിയന്‍ പ്രവാസി സംഘടനയായ സി.എഫ്.ഡി.യുടെ റോമിലെ ഓണാഘോഷം 17/09/2017 ഞായറാഴ്ച vIa Francesco Albergotti- 77 ല്‍ ഉള്ള റജീനമോണ്ടി കോണ്‍ഗ്രിയേഷന്‍ ഓഡിറ്റോറിയത്തില്‍ വച്ച് ആഘോഷപൂര്‍വ്വം കൊണ്ടാടി. രാവിലെ 11 ന് ആരംഭിച്ച തിരുവോണാഘോഷം പൂക്കളമിട്ടും, ഓണപ്പാട്ടു പാടിയും മാവേലിയെ വരവേറ്റും ഓണപ്പാട്ടും ഓണക്കളികളും ഒരുക്കി പ്രവാസിമലയാളിയുടെ മനസ്സുതൊട്ടു. മുന്നൂറിലഡികം പേര്‍ വാഴിയലയില്‍ ഓണസദ്യയുണ്ട് ഇറ്റലിയിലെ മലയാളി പ്രവാസിയുടെ ഓണാഘോഷം ചരിത്രമായി.

ഈ ഓണാഘോഷത്തോടൊപ്പം മലയാളക്കരയുടെ ഹാസ്യ സാമ്യാട്ടും ഇന്ത്യയുടെ അഭിമാനവും എം.പി.യുമായ ഇന്നസെന്റിന്റെ ‘കാന്‍സര്‍ വാര്‍ഡിലെ ചിരി’ എന്ന പുസ്തകം ഇറ്റാലിയന്‍ എഴുത്തുകാരി ഡോ: സബ്രീനാലെയ് യുടെ ഇറ്റാലിയന്‍ പരിഭാഷ VINCERE IL CANCRO CON IL SORRISO യുടെപ്രകാശനം നടത്തി.

സി.എഫ്.ഡി.സ്ഥാപകനും സംഘടനയുടെ ആജീവാനന്ത രക്ഷാധികാരിയുമായ ഡെന്നി ചെര്‍പ്പണത്തിനെ ഉത്ഘാടകന്‍ റവ:ഫാ. അനൂപ് മുണ്ടക്കലും, സി.എഫ്.ഡി.പ്രസിഡന്റ് ഡയസ്സ് ഡെനീഷ്യസും ചേര്‍ന്ന് പൊന്നാട അണിയിച്ചാദരിച്ചു . ഇറ്റലി, ശ്രീലങ്ക, ഫിലിപ്പിയന്‍സ്, തുടങ്ങി വിവിധ രാജ്യക്കാരുടെ നിരവധി പ്രതിനിധികളും ഇതര ഇന്ത്യന്‍ പ്രവാസി സംഘടനാ ഭാരവാഹികളും ഇന്ത്യന്‍ എംബസിയെ പ്രതിനിധീകരിച്ച് വിന്‍സന്റ് ചക്കാലമറ്റത്തും പങ്കെടുത്തു. മുന്‍ പ്രസിഡന്റ് അനീഷ് അലക്‌സ് മുഖ്യ അവതാരകനായിരുന്നു. കള്‍ച്ചറല്‍ സെക്രട്ടറി ജോര്‍ജ് പോളി, മാര്‍ഗരറ്റ് ഫ്രാന്‍സീസ് (വൈസ് പ്രസിഡന്റ്), ഷീബ മണ്ടല്‍ (ജോയിന്റ് സെക്രട്ടറി) എന്നിവര്‍ കലാ സംഗമത്തിന് നേതൃത്വം നല്‍കി. ഫാ. സനു ഓസേപ്പ് (ലത്തീന്‍ കത്തോലിക്കാ പള്ളി വികാരി റോം) മുഖ്യ ഓണസന്ദേശം നല്‍കി.

വിവര്‍ത്തക ഡോ: സബ്രീനാലേയ് (ഡയറക്ടര്‍ തവാസുല്‍ ഡയലോഗ് സെന്റര്‍, യൂറോപ്പ് ), പുസ്തക പരിഭാഷയെക്കുറിച്ചും കേരളാനുഭവത്തെക്കുറിച്ചും, പ്രൊഫസര്‍:ആനി വിന്‍ജന്റര്‍ (ലയോള യൂണിവേഴ്‌സിറ്റി റോം), അബ്ദുള്‍ ലത്തീഫ് (മുഖ്യ ഉപദേഷ്ടാവ് തവാസുല്‍ സെന്റര്‍ യൂറോപ്പ്) ഡെന്നി ചെര്‍പ്പണത്ത് എന്നിവര്‍ പ്രവാസികള്‍ക്ക് ഓണാശംത്സകളും നേര്‍ന്നു. സെക്രട്ടറിമെബിന്‍ സാം മാത്യു നന്ദി പറഞ്ഞു.