‘റോഹിങ്ക്യകള്‍’ എന്ന് പരാമര്‍ശിക്കാതിരുന്നത് വൈകാരികമായി വേദനിപ്പിക്കാതിരിക്കാന്‍ – സൂചി

നയ്പിഡാവ് (മ്യാന്മര്‍): റോഹിങ്ക്യകള്‍ക്കെതിരായ അതിക്രമങ്ങളും പലായനവും തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ ‘റോഹിങ്ക്യകള്‍’ എന്ന് പരാമര്‍ശിക്കാത്തതിന് വിശദീകരണവുമായി മ്യാന്മര്‍ ഭരണാധികാരി ഓങ്‌സാന്‍ സൂചി. ”ദുരിതമനുഭവിക്കുന്ന അവരെ വൈകാരികമായി നോവിക്കാതിരിക്കാനാണ് ആ പദം വീണ്ടും ഉപയോഗിക്കാതിരുന്നത്. റാഖൈനിലെ മുസ്‌ലിംകളെ ‘റോഹിങ്ക്യകള്‍’ എന്ന് വിളിക്കുന്നതിനെ ചൊല്ലി തര്‍ക്കങ്ങളുണ്ട്. റഖൈനിലെ മുസ്‌ലിംകളെ മുഴുവനായി റോഹിങ്ക്യകള്‍ എന്നു വിളിക്കുന്നവരും റഖൈന്‍ വംശജന്‍ അല്ലാത്ത മുസ്‌ലിംകളെ ബംഗാളികള്‍ എന്ന് വിളിക്കുന്നവരും ഉണ്ട്. എന്നാല്‍, വംശീയമായ പരാമര്‍ശം ഒഴിക്കാവണമെന്നതിലാണ് റോഹിങ്ക്യകള്‍ എന്ന് പ്രയോഗിക്കാതിരുന്നത്,

റോഹിങ്ക്യകള്‍ എന്ന വൈകാരിക പ്രയോഗത്തെക്കാള്‍ നല്ലത് മുസ്‌ലിംകള്‍ എന്നു പറയുന്നതാണ്. അത് ആര്‍ക്കും നിരസിക്കാന്‍ കഴിയാത്ത വിശദീകരണമാണ്. നമ്മള്‍ സംസാരിക്കുന്നത് റാഖൈമയിലെ മുസ്‌ലിം സമുദായത്തെ കുറിച്ചാണ്. ഈ വിഷയം സംസാരിക്കുമ്പോള്‍ വൈകാരികതയെ പ്രകോപിപ്പിക്കുന്ന തരം പ്രയോഗം എന്തിനാണെന്നും” സൂചി ചോദിച്ചു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയുമായുള്ള പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

പട്ടാളത്തിനെ അനുകൂലിച്ച് പ്രസംഗിച്ച ഓങ്‌സാന്‍ സൂചി ‘റോഹിങ്ക്യകള്‍’ എന്ന് പരാമര്‍ശിക്കാതിരുന്നതിനെ ‘വംശീയ ശുചീകരണം’ എന്നാണ് യു.എന്‍ വിശേഷിപ്പിച്ചത്. പതിവ് നിഷേധം, പതിവ് സംസാരം എന്നായിരുന്നു സൂചിയുടെ പ്രസംഗത്തെപ്പറ്റി യു.കെയിലെ ബര്‍മ കാമ്പയിന്‍ ഡയറക്ടര്‍ മാര്‍ക്ക് ഫാമാനാര്‍ പ്രതികരിച്ചത്.