സൗദി ഭരണകൂടം നീട്ടിനല്‍കിയ പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ എല്ലാ അനധികൃത പ്രവാസികളും തയ്യാറാകണം: നവയുഗം

ദമ്മാം: സൗദി ഭരണകൂടം ഒരു മാസത്തേയ്ക്ക് കൂടി നീട്ടി നല്‍കിയ പൊതുമാപ്പ് പ്രയോജനപ്പെടുത്തി, നിയമപരമായി പിഴകളോ, ശിക്ഷകളോ ഇല്ലാതെ നാട്ടിലേയ്ക്ക് മടങ്ങാന്‍ എല്ലാ അനധികൃത പ്രവാസികളും തയ്യാറാകണമെന്ന് നവയുഗം സാംസ്‌കാരികവേദി ദമ്മാം സിറ്റി യൂണിറ്റ് കണ്‍വെന്‍ഷന്‍ ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

നിതിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യൂണിറ്റ് കണ്‍വെന്‍ഷന്‍, നവയുഗം കേന്ദ്രകമ്മിറ്റി ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ ഉത്ഘാടനം ചെയ്തു. നവയുഗം കേന്ദ്രകമ്മിറ്റി ട്രെഷറര്‍ സാജന്‍ കണിയാപുരം, ദമ്മാം മേഖല പ്രസിഡന്റ് അരുണ്‍ നൂറനാട്, യൂണിറ്റ് നേതാക്കളായ നജീബ് പുന്നല, ജിസാം, കോശി, ഷംനാദ്, അനസ് എന്നിവര്‍ സംസാരിച്ചു. കണ്‍വെന്‍ഷന് നൗഷര്‍ സ്വാഗതവും, സിജു കായംകുളം നന്ദിയും പ്രകാശിപ്പിച്ചു.

യൂണിറ്റിന്റെ പുതിയ ഭാരവാഹികളെയും കണ്‍വെന്‍ഷന്‍ തെരഞ്ഞെടുത്തു. യൂണിറ്റ് രക്ഷാധികാരിയായി നജീംഷായെയും, പ്രസിഡന്റ് ആയി നിതിന്‍ കൂത്തുപറമ്പിനെയും, വൈസ് പ്രസിഡന്റ് ആയി ഹാഫിസിനേയും, യൂണിറ്റ് സെക്രട്ടറിയായി സിജു കായംകുളത്തെയും, ജോയിന്റ് സെക്രട്ടറിയായി നൗഷറിനെയും, ട്രെഷററായി റഹ്മാനെയും കണ്‍വെന്‍ഷന്‍ തെരഞ്ഞെടുത്തു.