മദ്യപിച്ചു വണ്ടിയോടിച്ചതിന് തമിഴ് നടന്‍ ജെയ് അറസ്റ്റില്‍

ചെന്നൈ : മദ്യപിച്ച് വണ്ടിയോടിച്ചതിന് തമിഴ് സിനിമാ താരമായ ജയ് അറസ്റ്റില്‍. പുതിയ ചിത്രത്തിന്റെ പ്രചരണവുമായി ബന്ധപ്പെട്ട് ചെന്നൈയിലെ ഒരു ആഡംബര ഹോട്ടലില്‍ സംഘടിപ്പിച്ച ആഘോഷങ്ങള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന സമയമാണ് സംഭവം. ജയ്‌ ഓടിച്ചിരുന്ന കാര്‍ അമിത വേഗതയിലായിരുന്നു.ഇതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ അടയാര്‍ ഫ്‌ലൈ ഓവറില്‍ ഇടിച്ചു കയറി. സംഭവ സ്ഥലത്ത് എത്തിയ പോലീസ് ജയ് മദ്യപിച്ചതായി കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

അപകടത്തില്‍ താരത്തിന്റെ ഔഡി കാറിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. തമിഴിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ജയ്‌ ഇടയക്ക് വെച്ച് ഇസ്ലാംമതം സ്വീകരിച്ചത് വന്‍വാര്‍ത്തയായിരുന്നു. കൂടാതെ വിവാഹിതയായ ഒരു മലയാളി യുവനടിയുടെ പേരിനൊപ്പം ചേര്‍ത്ത് കോളിവുഡില്‍ ധാരാളം ഗോസിപ്പുകളും ഇറങ്ങിയിരുന്നു.