മാധ്യമങ്ങള്‍ അഭിമുഖം വളച്ചൊടിച്ചു ; മമ്മൂട്ടിയോട് പരസ്യമായി പൊട്ടിക്കരഞ്ഞു മാപ്പ് പറഞ്ഞ് ലാലേട്ടന്റെ നായിക (വീഡിയോ)

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്ത് എത്തിയ താരമാണ് അന്നാ രാജന്‍. അതിനു ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലും നായിക വേഷത്തില്‍ അന്നയായിരുന്നു. രണ്ടാമത്തെ ചിത്രത്തില്‍ തന്നെ മലയാളത്തിലെ ഒരു സൂപ്പര്‍ സ്റ്റാറിന്റെ നായികയാകുവാന്‍ കഴിഞ്ഞ സന്തോഷത്തിലായിരുന്നു അന്ന. എന്നാല്‍ അതെല്ലാം വെള്ളത്തിലാക്കി മനസ്സില്‍ പോലും വിചാരിക്കാത്ത ഒരു പ്രശ്നത്തിലാണ് താരം ഇപ്പോള്‍. മലയാളത്തിലെ മറ്റൊരു പ്രമുഖനായ മമ്മൂട്ടി വേണമെങ്കില്‍ തന്‍റെ അച്ഛനായി അഭിനയിക്കട്ടെ എന്ന് ഒരു അഭിമുഖത്തില്‍ താരം പറഞ്ഞു എന്ന പേരില്‍ ചില ഫേസ്ബുക്ക് പേജുകളില്‍ വന്ന പോസ്റ്റുകള്‍ താരത്തിനെ കുടുക്കുകയായിരുന്നു.

പോസ്റ്റ്‌ വൈറല്‍ ആയതിനു പിന്നാലെ നടിക്കെതിരെ മമ്മൂട്ടി ആരാധകര്‍ വാപകമായി രംഗത്ത് വന്നിരുന്നു. അതിനു വിശദീകരണം എന്ന നിലയിലാണ് നടി തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ലൈവ് വന്നത്. സൂര്യാ ടി വിക്ക് താന്‍ നല്‍കിയ ഇന്റര്‍വ്യൂ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു എന്നാണ് താരം പറയുന്നത്. തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് വിഷയത്തില്‍ താന്‍ നിരപരാധിയാണ് എന്ന് അന്ന പറഞ്ഞിരിക്കുന്നത്. ദുല്‍ക്കറിന്റെയും മമ്മൂട്ടിയുടെയും സിനിമകളില്‍ നിന്നും ചാന്‍സ് വന്നാല്‍ ആദ്യം ഏത് സെലക്റ്റ് ചെയ്യും എന്ന ചോദ്യത്തിനു നല്‍കിയ മറുപടിയാണ് നടിയെ കുഴപ്പത്തില്‍ ചാടിച്ചത്. മമ്മൂട്ടിയോടും ദുല്‍ക്കറിനോടും അവരുടെ ആരാധകരോടും വിഷയത്തില്‍ നടി മാപ്പ് അപേക്ഷിക്കുന്നു.