ഡോ . കെ.എന്‍ വേലായുധന്‍ നായര്‍ നിര്യാതനായി

തിരുവനന്തപുരം : ഗവണ്മെന്റ് ഡെന്റല്‍ കോളേജ് പ്രോസ്തോഡോണ്ടിക്സ്‌ വിഭാഗം മുന്‍ മേധാവിയും റിട്ട. പ്രഫസറുമായ വലിയശാല ശിവഭവനില്‍ ഡോ. കെ.എന്‍ വേലായുധന്‍ നായര്‍ നിര്യാതനായിഎണ്‍പത് വയസായിരുന്നു. ഡെന്റല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയില്‍ കേരളത്തില്‍ നിന്നുള്ള പ്രഥമ അംഗമായിരുന്നു.കൂടാതെ കേരളഡെന്റല്‍ കൌണ്‍സില്‍ എക്സിക്യുട്ടീവ്‌ മെംബര്‍, കര്‍ണ്ണാടക കെവിജി ഡെന്റല്‍ കോളേജ് പ്രിന്‍സിപ്പല്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. റിട്ട. സിവില്‍ സര്‍ജന്‍ ഡോ.കെ സത്യഭാമയാണ് ഭാര്യ. ഡോ.വിവേക് വി നായര്‍(അസോസിയേറ്റ് പ്രഫസര്‍,ഗവ ഡെന്റല്‍ കോളേജ് ആലപ്പുഴ),ഡോ.സിദ്ധാര്‍ത് വി നായര്‍ (അസി. പ്രഫസര്‍,ശ്രീശങ്കര ഡെന്റല്‍ കോളേജ്), എന്നിവര്‍ മക്കളാണ്. മരുമക്കള്‍ : ഡോ.എ.സജിനായര്‍(ഗവ.ഒഫ്താല്‍മിക് ഹോസ്പ്പിറ്റല്‍), ഡോ.ഇ.കെ.ശ്രീജ (ഫാമിലി ഡെന്റിസ്റ്റ്)