രാമാലീല തിയ്യറ്ററുകളിലെത്തി; സിനിമ മേഖല ഒന്നടങ്കം ‘അവനൊപ്പം, രാമലീലക്കൊപ്പം’

നാലുമാസം നീണ്ട പ്രതിസന്ധികള്‍ക്കും ആശങ്കകള്‍ക്കും വിരാമമിട്ട് രാമലീല തിയറ്ററുകളിലെത്തി. ദിലീപിനെ നായകനാക്കി നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പോലീസ് പിടിയിലായ നടന്‍ ദിലീപ് കേന്ദ്ര കഥാപാത്രമായി എത്തുന്ന രാമലീലയുടെ റിലീസിനെതിരെ വിമര്‍ശനങ്ങളും വാദപ്രതിപാദങ്ങളും ഉയര്‍ന്നിരുന്നു. പ്രമുഖരുള്‍പ്പടെ പലരും ചിത്രം റിലീസ് ചെയ്യുന്നതിനെതിരെ പരസ്യമായിത്തന്നെ രംഗത്ത് വന്നു. ചിത്രം ആരും തീയ്യറ്ററില്‍ പോയി കാണരുതെന്നും, ചിത്രം റിലീസ് ചെയുന്ന തീയ്യറ്റര്‍ തീയിടണമെന്നു വരെ അഭിപ്രായ പ്രകടനം നടത്തിയവരുണ്ട്.
ഇതിനിടെയാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യര്‍ രാമലീലക്ക് പിന്തുണയുമായെത്തിയത്.
ഇതിനു ശേഷം ചിത്രത്തെ വിമര്‍ശിച്ചവരും സ്വരത്തിന്റെ കനം കുറച്ചു തുടങ്ങി. എന്നാല്‍ ചിത്രം റിലീസ് ആയപ്പോള്‍ സ്ഥിതി ഒന്നടങ്കം മാറി. നേരത്തെ കണ്ട പ്രതിഷേധങ്ങളോ എതിര്‍പ്പുകളോ ഒരിടത്തു ഇതുവരെ കാണാനില. നേരത്തെ വിമര്‍ശിച്ചവരടക്കം മലയാള സിനിമ മേഖല ഒന്നടങ്കം രാമലീലക്കൊപ്പമാണെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്ന ചിത്രം.ചിത്രത്തിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് സിനിമാപ്രേമികളും താരങ്ങളും. സമൂഹമാധ്യമങ്ങളില്‍ സിനിമയെ പിന്തുണച്ചെത്തുന്ന കുറിപ്പുകളും സജീവമായി കഴിഞ്ഞു.