കാലദോഷം കൊണ്ടാണ് ദിലീപ് അകത്തായത്; തനിക്കിഷ്ടപ്പെട്ട നടനാണെന്നും വെള്ളാപ്പള്ളി നടേശന്‍

നടന്‍ ദിലീപിന് പിന്തുണയറിയിച്ച് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ദിലീപ് ജയിലില്‍ കിടക്കാന്‍ കാരണം അദ്ദേഹത്തിന്റെ കാലദോഷമാണെന്ന് വെളളാപ്പളളി പറഞ്ഞു. തനിക്ക് ഇഷ്ടപ്പെട്ടൊരു നടനാണ് ഇപ്പോള്‍ ജയിലില്‍ കിടക്കുന്നതെന്നും കാലദോഷം കൊണ്ടാണ് അയാള്‍ ഇപ്പോള്‍ അകത്തായി പോയതെന്നും വെളളാപ്പളളി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

നിങ്ങളൊന്ന് ആലോചിച്ച് നോക്ക്, ഇപ്പോള്‍ കുറെ ആളുകള്‍ അദ്ദേഹത്തെ കാണാനായി ചെല്ലുന്നുണ്ട്. എന്തുകൊണ്ടാണ് അദ്ദേഹം അകത്തായിട്ട് ഇതുവരെ അവരൊന്നും മിണ്ടാതിരുന്നത്. ആദ്യമെ താന്‍ പറഞ്ഞിരുന്നതാണ് ഇത് കുറച്ച് കടന്നുപോയെന്ന്, ടിവിയിലൊക്കെ ഇപ്പോള്‍ ഇതുതന്നെയല്ലേ കാണിക്കുന്നതെന്നും വെളളാപ്പളളി ചോദിക്കുന്നു.