ലാലേട്ടന്‍ ഇളയദളപതിയ്ക്ക് വില്ലനാകില്ല; അങ്കം കാത്തിരുന്ന ആരാധകര്‍ക്ക് നിരാശ, ചിത്രത്തിന്റെ റിലീസ് തിയ്യതി മാറ്റി

വിജയ് ചിത്രം മെര്‍സലും, മോഹന്‍ലാല്‍ ചിത്രം വില്ലനും ഒരേ ദിവസം റിലീസിനെത്തിയേക്കുമെന്ന് ആഭ്യൂഹങ്ങള്‍ പരന്നിരുന്നു.എന്നാല്‍ ആരാധകരടെ അടക്കം പറച്ചിലോടെ ഇളയ ദളപതിയും മോഹന്‍ലാലും ഏറ്റുമുട്ടുന്നത് കാണാനായി കാത്തിരുന്ന സിനിമാ ആരാധകര്‍ക്ക് നിരശയായി ഫലം.

മെര്‍സലിനൊപ്പം വില്ലന്‍ ഒക്ടോബര്‍ 18ന് റിലീസ് ചെയ്യാനായിരുന്നു പദ്ധതി. എന്നാലിപ്പോള്‍ വില്ലന്റെ റിലീസ് നീട്ടിയതായാണ് പുതിയ വിവരം, ഒക്ടോബര്‍ 27 ആണ് വില്ലന്റെ പുതിയ റിലീസ് ഡേറ്റ്.

ഗംഭീര ആക്ഷന്‍ രംഗങ്ങളോടെ ഒരുങ്ങുന്ന വില്ലന് വേണ്ടി പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അവസരത്തിലായിരുന്നു റിലീസ് നീട്ടിവെച്ചുകൊണ്ടുള്ള അപ്രതീക്ഷിത തീരുമാനം പുറത്തുവന്നത്.

ബിഗ്‌സ്‌ക്രീനില്‍ ഒരേ ദിവസം മോഹന്‍ലാല്‍ വിജയ് ചിത്രങ്ങള്‍ കാണാന്‍ കാത്തിരുന്ന സിനിമാ പ്രേമികള്‍ക്കും ഇത് നിരാശ സമ്മാനിച്ചു. ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാല്‍ ടീമിന്റെ നാലാമത് ചിത്രമാണ് വില്ലന്‍.