രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് ഫെയ്സ്ബുക്കിന്റെയും ഗൂഗിളിന്റെയും കത്രിക വരുന്നു

യുഎസ് സര്‍ക്കാരില്‍ നിന്ന് സമ്മര്‍ദ്ദം കൂടിവരുന്ന സാഹചര്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ സെര്‍ച്ച് എന്‍ജിന്‍ സൈറ്റായ ഗൂഗിളും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫെയ്സ്ബുക്കും രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുമെന്നു റിപ്പോര്‍ട്ട്.

നിയന്ത്രണം കൊണ്ടുവരുന്നതോടെ രാഷ്ട്രീയ പരസ്യങ്ങളില്‍ കൂടുതല്‍ സൂക്ഷ്മപരിശോധനയും സ്വയം നിയന്ത്രണങ്ങളും പരസ്യം പുറത്തുവിടുന്നതിനുമുമ്പ് ടെക് ഭീമന്മാര്‍ നടത്തും.

മറ്റ് രാജ്യങ്ങളിലെ തിരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി വ്യാജ പ്രചരണങ്ങള്‍ക്ക് സര്‍ക്കാരുകള്‍ ഫെയ്സ്ബുക്ക് ദുരുപയോഗം ചെയ്യുന്നത് തടയാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഫെയ്സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തന്റെ സമൂഹ മാധ്യമത്തില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.