കഞ്ചാവും കൈയ്യില്‍വെച്ച് ഷോണ്‍ ജോര്‍ജ്ജിന്റെ ഷോ; തന്റെ കയ്യിലുള്ളത് പുല്ലല്ല, ഒന്നാന്തരം കഞ്ചാവെന്നും വീഡിയോയില്‍

മുഖ്യമന്ത്രീ അങ്ങ് കാണുന്നില്ലേ ഇതൊന്നും…. ഇന്നു രാവിലെ പതിനാറു വയസുകാരനില്‍ നിന്നും പിടിച്ചെടുത്ത കഞ്ചാവ് പൊതിയും കയ്യില്‍ വെച്ചു കൊണ്ട് ഷോണ്‍ ജോര്‍ജ്ജിന്റെ എഫ്ബി പോസ്റ്റ്. തന്റെ കയ്യിലിരിക്കുന്നത് പുല്ലൊന്നും അല്ലെന്നും നല്ല ഒന്നാന്തരം കഞ്ചാവാണെന്നും സംശയകരമായ സാഹചര്യത്തില്‍ കണ്ട കൗമാരക്കാരനില്‍ നിന്നാണ് ഇത് കിട്ടിയതെന്നും ഷോണ്‍ തന്റെ വീഡിയോയില്‍ പറയുന്നു.

കഞ്ചാവിനെതിരെ റെയിഡ് നടത്തിയെന്ന് പ്രചരണം നടത്തുന്ന സര്‍ക്കാര്‍ ഒന്നു മനസിലാക്കണമെന്നും നിത്യേനെ നൂറ് കിലോയിലധികം കഞ്ചാവാണ് കേരളത്തിലെത്തുന്നതെന്നും ഷോണ്‍ പറയുന്നു. ഇവിടെ ഒരു ഭരകൂടം ഉണ്ടോ.. പോലീസ് സംവിധാനമുണ്ടോയെന്നു പോലും സംശയിക്കേണ്ട അവസ്ഥയാണെന്നും ഷോണ്‍ തന്റെ വീഡിയോയില്‍ പറയുന്നുണ്ട്.

കുറഞ്ഞ അളവില്‍ കഞ്ചാവ് കൈവശം വെയ്ക്കുന്നവരെ പിടിച്ച് ഫോട്ടോയെടുക്കുന്ന നിയമസംവിധാനത്തെയും ഷോണ്‍ തന്റെ വീഡിയോയില്‍ പുച്ഛിക്കുന്നുണ്ട്. ഇതിനു പിന്നിലെ മാഫിയകളെ നിയമസംവിധാനങ്ങള്‍ കണ്ടെത്തുന്നില്ലെന്നുള്ള കുറ്റപ്പെടുത്തലമായാണ് വീഡിയോ.

അതേ സമയം പോലീസിന്റെ പണിയെടുക്കാന്‍ ഷോണ്‍ ജോര്‍ജ്ജിനെ ആരാണ് ഏല്‍പ്പിച്ചിരിക്കുന്നത് എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. എന്നാല്‍ ഇത്തരത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനും കഞ്ചാവ് കൈവശം വെച്ചതിനും ഷോണിനെതിരെ നടപടിയുണ്ടായേക്കും.

വീഡിയോ കാണാം.. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക