ഒസീസിനെതിരെ ഇന്ത്യന്‍ തുറുപ്പ് ചീട്ട്; പക്ഷെ ആരാധകര്‍ തിരയുന്നത് ഹാര്‍ദിക്കിനൊപ്പമുള്ള പെണ്‍കുട്ടിയാരെന്ന്‌

പരമ്പര നേടി ഇന്ത്യ ഒന്നാംനമ്പറുമായി എന്നാല്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിനു ശേഷം ഇന്ത്യന്‍ താരം ഹര്‍ദിക് പാണ്ഡ്യയാണ് ക്രിക്കറ്റ് ആരാധകരുടെ ഹീറോയായിമാറിയിരിക്കുന്നത്. നവമാധ്യമങ്ങളിലടക്കം ഹര്‍ദികിന്റെ ആരാധകരുടെ എണ്ണം വന്‍ തോതില്‍ വര്‍ധിച്ചു. പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ അഭിനന്ദനങ്ങളുമായി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയടക്കം രംഗത്തെത്തിയതോടെ ഹര്‍ദികിന്റെ ‘ഡിമാന്റ്’ കൂടി.

ഇതിനു പിന്നാലെ ഹര്‍ദിക് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. ഒരു പെണ്‍കുട്ടിക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. ചിത്രം പോസ്റ്റ് ചെയ്തതിനു പിന്നാലെ ആരാണ് ആ സുന്ദരിയെന്നറിയാനായി ആരാധകരുടെ തിരക്ക്. ഇരുവരും വിവാഹിതരാകാന്‍ പോകുന്നു എന്നുവരെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നു.

ചിത്രത്തിനു താഴ വന്ന കമന്റുകളില്‍ ഏറെയും ‘ഇതാരാണ്?’ എന്ന ചോദ്യം തന്നെ. കമന്റിട്ടിരിക്കുന്നവരില്‍ ഏറെയും പെണ്‍കുട്ടികളും. എന്നാല്‍ ഈ ചോദ്യങ്ങള്‍ക്കൊന്നും ഹര്‍ദിക് ഇതുവരെ മറുപടി നല്‍കിയിട്ടില്ല. താരം മൗനം വെടിയുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍.