ലാസ് വേഗസില്‍ ഭീകരാക്രമണം മരണ സംഖ്യ 50 കടന്നു; നൂറിലേറെ പേര്‍ക്ക് പരിക്ക്, വീഡിയോ

ലോകത്തിലെ ഏറ്റവും വലിയ ചൂതാട്ട നഗരമായ യു.എസിലെ ലാസ് വേഗസില്‍ ഭീകരാക്രമണം. മാന്‍ഡലെ ബേ കാസിനോയിലാണ് വലിയ വെടിവയ്പുണ്ടായത്. മരണ സംഖ്യ 50 കടന്നതായാണ് വിവരം. നൂറിലധികം പേര്‍ക്ക് പരിക്കേറ്റുതായി പോലീസ് പറഞ്ഞു.

ജാസണ്‍ അല്‍ഡീന്റെ നേതൃത്വത്തില്‍ സംഗീതപരിപാടി നടന്നു കൊണ്ടിരിക്കെയായിരുന്നു വെടിവെയ്പ്. പരിപാടി ആസ്വദിക്കാന്‍ വലിയ ജനക്കൂട്ടമാണ് എത്തിയിരുന്നത്. ഇതാണ് അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

അക്രമിയെ പോലീസ് വെടിവച്ചു കൊന്നു. ഇയാള്‍ പ്രദേശവാസിയാണെന്നും ആക്രമണത്തിന് പ്രേരണ എന്താണെന്നു അറിവായിട്ടില്ലെന്നും പോലീസ് പറഞ്ഞു. സ്‌ഫോടക വസ്തുക്കളൊന്നും ആക്രമികള്‍ ഉപയോഗിച്ചിട്ടില്ല. യന്ത്രത്തോക്കുകളാണ് ഇവരുടെ കയ്യിലുണ്ടായിരുന്നതെന്നാണ് കരുതപ്പെടുന്നത്. രക്ഷപ്പെട്ട അക്രമിക്കായി തിരച്ചില്‍ ശക്തമാണെന്നു ലാസ് വേഗസ് മെട്രോപൊളീറ്റന്‍ പൊലീസ് അറിയിച്ചു.

വീഡിയോ കാണാം