ചരിത്രത്തിലേക്ക് പന്തടിച്ച് ഇന്ത്യ; ഫിഫ അണ്ടര്‍-17 ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കമായി

ന്യൂഡല്‍ഹി: നാളുകളായി ഇന്ത്യന്‍ കായിക പ്രേമികള്‍ നെഞ്ചിലേറ്റിയ ആ സ്വപ്നം യാഥാര്‍ഥ്യമായി.ഇന്ത്യന്‍ കായിക ഭൂപടത്തില്‍ ചരിത്രം രചിച്ചുകൊണ്ട് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാള്‍ പോരാട്ടത്തിന് തുടക്കമായി.

ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ കൊളംബിയ ഘാനയുമായും നവി മുംബൈ ഡി.വൈ. പാട്ടില്‍ സ്റ്റേഡിയത്തില്‍ തുര്‍ക്കി ന്യൂസീലന്‍ഡുമായാണ് മത്സരിക്കുന്നത്.
ആദ്യ ദിവസം മൊത്തം നാലു കളികളുണ്ട്. വൈകീട്ട് എട്ട് മണിക്കാന് ആതിഥേയരായ ഇന്ത്യയുടെ മത്സരം. ആദ്യ മത്സരത്തില്‍ ഇന്ത്യ യു. എസ്. എ.യെ നേരിടും.അതെ സമയം നവി മുംബൈയില്‍ പാരഗ്വായെ മലിയെയുമാണ് നേരിടുന്നത്.

ടീം
ന്യൂസീലന്‍ഡ്
ജേക്കബ് ക്ലാര്‍ക്ക് (ഗോളി), ഇബര്‍ട്ടോ കാകാസെ, ബോയ്ഡ് കറി, ലിയോണ്‍ വാന്‍ ഡെന്‍ ഹോവെന്‍, എലിജ ജസ്റ്റ്, മാക്സ് മാറ്റ, മാത്യു കോണ്‍റോയ്, കങ്സ്ലി സിന്‍ക്ലയര്‍, ബെന്‍ ഡീലെ, ചാള്‍സ് സ്പ്രാഗ്, എമിലിന്‍ വെല്‍സ്മോര്‍
തുര്‍ക്കി
ബെര്‍കെ ഒസെര്‍ (ഗോളി), എമിര്‍ഹാന്‍ സിവെലെക്, മെലിഹ് ഗോചിമെന്‍, സാഹന്‍ അക്യുസ്, ഒസന്‍ കബാക്, സെഫ അക്ഗണ്‍, അഹമദ് കുറ്റുസു, കെരെ കെസ്ജിന്‍, മാലിക് കാരാമെറ്റ്, അറ്റലായ് ബാബാകാന്‍, റെസെപ് ഗുല്‍.