താന്‍ വട്ടനാണെന്നാണ് മലയാളികള്‍ പറയുന്നത്;ജനരക്ഷാ യാത്ര കഴിഞ്ഞാല്‍ കേരളം ബിജെപി പിടിച്ചടക്കും, പ്രസ്താവന ഏറ്റെടുത്തു സോഷ്യല്‍ മീഡിയ

 

കണ്ണൂര്‍: ജനരക്ഷായാത്രയെ വിമര്‍ശിച്ചവര്‍ക്കെല്ലാം മറുപടിയുമായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇതുവരെ സിംഹത്തെ കണ്ടിട്ടില്ലാത്തതുകൊണ്ടാണ് അമിത് ഷായെ പല്ലു കൊഴിഞ്ഞ സിംഹമെന്ന് വിളിച്ചത്.

താന്‍ പാര്‍ട്ടിയിലെ കുഞ്ഞു നേതാവ് മാത്രമാണ്. പക്ഷേ ഈ ജനരക്ഷായാത്ര കഴിയുമ്പോള്‍ ബി.ജെ.പി. കേരളം പിടിച്ചെടുക്കുമെന്ന് ഉറപ്പിച്ചു പറയുന്നു.

താന്‍ വട്ടനാണെന്നാണ് മലയാളികള്‍ പറയുന്നത്. ശുചിമുറിയെപ്പറ്റി നടത്തിയ പരാമര്‍ശമാണ് അതിനു കാരണം. രാജ്യത്തെ 60% ആളുകള്‍ക്കും ശുചിമുറിയില്ല. ശുചിമുറിയില്ലാത്തവരെപ്പറ്റി പറഞ്ഞാല്‍ മലയാളികള്‍ക്ക് ആ സാഹചര്യം മനസ്സിലാവില്ല. അതുകൊണ്ടാണ് എന്നെ വട്ടനെന്ന് വിളിക്കുന്നതെന്നും കണ്ണന്താനം പറഞ്ഞു.

എന്നാല്‍  കണ്ണന്താനനത്തിന്റെ പുതിയ പ്രസ്താവനയും സോഷ്യല്‍ മീഡിയ എറ്റെടുത്തു. ഇപ്പോള്‍ താങ്കള്‍ വട്ടനായെന്ന് ബോധ്യമായെന്നാണ് ചില കമന്റുകള്‍. ബിജെപി കേരളം പിടിച്ചടക്കുമെന്ന പ്രസ്താവനയാണ് എല്ലാവരും ഏറ്റെടുത്തിരിക്കുന്നത്.