കണ്ണൂരില്‍ സിപിഎം പ്രകടനത്തിന് നേരെ ബോംബേറ് ; പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും പരുക്ക്

കണ്ണൂര്‍: പാനൂര്‍ കൈവേലിക്കലില്‍ സി.പി.എം പ്രകടനത്തിന് നേരെ ബോംബേറ്. എട്ടുപേര്‍ക്ക് പരിക്കേറ്റു. പുത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം അശോകന്‍, മോഹനന്‍, ഭാസ്കരന്‍, ചന്ദ്രന്‍, ബാലന്‍, എന്നിവര്‍ക്കാണ് പരിക്കേറ്റത്. പാനൂർ സി.ഐ ഉൾപ്പെടെ മൂന്ന് പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പ്രദേശത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബേറുണ്ടായിരുന്നു. ഇതിന് ശേഷം ഇന്ന് വൈകുന്നേരം സി.പി.എം നടത്തിയ പ്രകടനത്തിന് നേരെയാണ് ബോംബേറുണ്ടായത്. കനത്ത പോലീസ് കാവലിലാണ് പ്രകടനം നടന്നത്. ആര്‍എസ്എസ് ആണ് ആക്രമമത്തിന് പിന്നിലെന്ന് സിപിഐഎം ആരോപിച്ചു. തീര്‍ത്തും സമാധാനപരമായ പ്രകടനത്തിനുനേരെ പ്രകോപനം കൂടാതെ ആക്രമണമുണ്ടാവുകയായിരുന്നു എന്ന് പ്രവര്‍ത്തകര്‍ പറയുന്നു.