ക്രിക്കറ്റ് കളിച്ചവരാണെങ്കില്‍ ചിരിപടരും; പാക് താരം വഹാബിന്റെ വൈറലാകുന്ന വീഡിയോ കാണാം

ക്രിക്കറ്റ് ലോകത്ത് നിന്നുള്ള ചിരിപടര്‍ത്തുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. പാകിസ്താന്‍ ബൗളര്‍ വഹാബ് റിയാസിനെക്കുറിച്ച് ക്രിക്കറ്റ് വിദഗ്ധരോട് ചോദിക്കുകയാണെങ്കില്‍ സംശയമില്ലാതെ അവര്‍ പറയും, സ്ഥിരതയില്ലാത്ത ബൗളറാണെന്ന്.

ഇന്ന് മികച്ച രീതിയില്‍ പന്ത് എറിഞ്ഞാല്‍ അടുത്ത കളിയില്‍ നേരെ വിപരീതമായ റണ്‍സ് വിട്ടു കൊടുത്തു കൊണ്ടേയിരിക്കും. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരുടെ ചൂട് അറിഞ്ഞവരില്‍ മുന്‍പന്തിയില്‍ വഹാബും ഉണ്ടായിരുന്നു. ഇടക്കിടെ പരിക്കേല്‍ക്കുന്നതിനാല്‍ പാക് ടീമിലെ സന്ദര്‍ശക റോളിലാണ് വഹാബ്.

ഇടക്ക് ടീമിലുണ്ടാവും അല്ലാത്ത സാഹചര്യത്തില്‍ പുറത്തും. വഹാബിന്റെ ബോളിങ്ില്‍ ചിരിയുണര്‍ത്തുന്ന ഒരു കാര്യം സംഭവിച്ചു ശ്രീലങ്കയും പാകിസ്താനും തമ്മില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍. പന്ത് എറിയാനായി റണ്‍അപ് എടുത്ത് അവസാനഘട്ടത്തില്‍ പിന്മാറി.

ക്രിക്കറ്റ് ലോകത്ത് ഇതൊരു അസാധാരണ സംഭവമല്ല. എന്നാല്‍ തുടരെ അഞ്ച് വട്ടവും ഇങ്ങനെ സംഭവിച്ചാല്‍… പാകിസ്താന്‍ കോച്ച് മിക്കി ആര്‍തര്‍ ഇരിപ്പിടം വിട്ടാണ് ഇതിനോട് പ്രതികരിച്ചത്. രസകരമായ ആ കാഴ്ച കാണാം….