വള്ളിക്കാവില്‍ നിന്ന് കേള്‍ക്കുന്നത്: സത്‌നം സിങ്, മാരിയോ പോള്‍…ഇനി ആര് ?.. പുറം ലോകമറിയാതെയും കഥകള്‍?..

കൊച്ചി: ആള്‍ദൈവങ്ങള്‍ക്ക് കുടപിടിക്കുന്ന നമ്മുടെ നാട്ടില്‍ നിന്ന് കേള്‍ക്കുന്ന കഥകളത്രയും സന്തോഷം പകരുന്നവയല്ലെന്ന് പറയാതെ വയ്യ. ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും ബ്രഹ്മാനന്ദശിവയോഗിയും വാഗ്ഭടാനന്ദനുമെല്ലാം സൃഷ്ടിച്ച നവോത്ഥാനത്തെ ഏറെ പിന്നോട്ടുകൊണ്ടുപോകുന്ന ആത്മീയനാട്യങ്ങളും ആചാരങ്ങളും അടുത്ത കാലത്തായി കേരളത്തിലും ശക്തിപ്പെട്ടുവരികയാണ്.

ഗുര്‍മീത് റാമിന്റെ കാര്യമായാലും ഫലാ ഹരി ബാബയുടെ കാര്യമായാലും കഴിഞ്ഞ കുറച്ചു നാളുകളായി കേള്‍ക്കുന്നതും കാണുന്നതും അപായ സൂചനകളാണ്. അത്തരത്തില്‍ ഒന്നു തന്നെയാണ് ഇന്ന് വള്ളിക്കാവില്‍ നിന്ന് പുറം ലോകമറിഞ്ഞതും. എന്താണ് ഇത്തരത്തില്‍ കാര്യങ്ങള്‍ വീണ്ടും വീണ്ടും അരങ്ങേറാന്‍ കാരണം.

വിദ്യാസമ്പന്നെരെന്നു നമ്മള്‍ തന്നെ പറയുന്ന നമ്മുടെ നാട്ടില്‍ ഇങ്ങനെ സംഭവിക്കുന്നത് എന്തു കൊണ്ടാണ്. പ്രശ്‌നങ്ങലില്ലാത്ത മനുഷ്യരില്ലെന്നത് സത്യമാണ്. എന്നാല്‍ അത് മനസിലാക്കി കൊണ്ടാണ് കേരളത്തെ സംബന്ധിച്ചിടത്തോളം ആത്മീയ വ്യാപരം വളര്‍ച്ച നേടുന്നത്. അത്തരത്തില്‍ തന്നെയായിരുന്നു. അമൃതാനന്ദമയീമഠവും അതിന്റെ വളര്‍ച്ച കരസ്ഥമാക്കിയത്.

അതില്‍ തന്നെ പ്രത്യേക ചാരിറ്റി സേവനങ്ങള്‍ക്കു കൂടി വ്യകത്മായി ഫണ്ട് കണ്ടത്താനായതോടെ കാര്യങ്ങള്‍ എളുപ്പമായി എന്നുമാത്രം. ഇന്നു പുറത്തു വന്നിരിക്കുന്ന വാര്‍ത്തയില്‍ മദ്യപിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചതിന്റെ ഭാഗമായാണ് വിദേശപൗരനെ ജനക്കൂട്ടം മര്‍ദ്ദിച്ചത് എന്നാണ്. എന്നാല്‍ ഇക്കാര്യത്തിലും ഇപ്പോഴും അവ്യക്തതകള്‍ തുടരുകയാണ്.

കാരണം സംഭവത്തില്‍ മറ്റ് അസ്വാഭാവികതയൊന്നും ഇല്ലെന്നാണ് പോലീസ് വിശദീകരിക്കുന്നത്. എന്നാല്‍ 2012ല്‍ അമൃതാനന്ദമയീ മഠത്തിലെത്തിയ ബീഹാര്‍ സ്വദേശി സത്‌നാം സിങ് മര്‍ദനമേറ്റു മരിക്കാനിടയായതിന് സമാനമായ സാഹചര്യങ്ങളാണ് ഇതിലും ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇവിടെ പരുക്കേറ്റയാള്‍ വിദേശിയായതിനാല്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

വലതു കണ്ണിന് മുകളില്‍, നട്ടെല്ലിന്റെ ഭാഗത്ത്, നെഞ്ചിന്റെ ഭാഗത്ത്, വയറില്‍ കിഡ്‌നിയുടെ ഭാഗത്ത് എന്നിവിടങ്ങിലെല്ലാം കാര്യമായ ക്ഷതമേട്ടിട്ടുണ്ട്. മൂത്രത്തിലൂടെ രക്തം പൊടിയുന്നതും കണ്ടെത്തി. മര്‍ദനത്തില്‍ കിഡ്‌നിക്ക് സാരമായ തകരാര്‍ സംഭവിച്ചുവെന്നത്തിന്റെ ലക്ഷണമാണിത്.

ആശൂപത്രിയില്‍ എത്തിച്ചത് മുതല്‍ അര്‍ധ ബോധവസ്ഥയിലാണ് യുവാവ്. അതുകൊണ്ട് തന്നെ ആര്‍ക്കും വ്യക്തമായൊന്നും ചോദിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. എല്ലാത്തിനും പുറമെ രണ്ടു കൈകളിലും കയര്‍ കൊണ്ട് കൂട്ടികെട്ടിയത്തിന്റെ അടയാളവുമുണ്ട്.

അമൃതാനന്ദമയീ മഠത്തില്‍ എത്തിയതാണ് യുവാവെന്ന് മാത്രം പറയുന്നതല്ലാതെ മറ്റ് വിവരങ്ങള്‍ പോലീസിന്റെ പക്കലുമില്ല. രാത്രിയോടെ മനസികസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവാവ് അക്രമസക്തനായെന്നും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാരെ ഉപദ്രവിച്ചുവെന്നും ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് പോലീസില്‍ ഏല്‍പ്പിച്ചു എന്നുമാണ് പൊലീസ് പറയുന്നത്. എന്നാല്‍ പരുക്കേറ്റത് എങ്ങനെയെന്ന് അറിയില്ല എന്നാണ് കരുനാഗപ്പള്ളി പോലീസ് പറയുന്നത്. ഇതാണ് കാര്യങ്ങള്‍ കൂടുതല്‍ ദുരൂഹമാക്കുന്നത്.

മാത അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ പിടിയിലായ ബിഹാര്‍ സ്വദേശി സത്‌നാം സിങ്ങിന്റേത് കസ്റ്റഡി മരണമാണെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു സത്‌നാമിന്റെ ദേഹത്ത് 77 ഓളം മുറിവുകള്‍ ഉണ്ടായിരുന്നു. ഇതില്‍ പലതും മര്‍ദിക്കാന്‍ ഉപയോഗിക്കുന്ന കേബിള്‍, വടി എന്നിവ കൊണ്ടാണെന്നും അന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

നേരത്തെ അമൃതാനന്ദമയി മഠത്തെക്കുറിച്ചും അമൃതാനന്ദമയിയെക്കുറിച്ചും രൂക്ഷവിമര്‍ശനങ്ങളും വെളിപ്പെടുത്തലുകളുമായി ഗെയ്ല്‍ ട്രഡ്‌വെല്‍ പുസ്തകം പ്രിദ്ധീകരിച്ചിരുന്നു. വിശുദ്ധ നരകം: വിശ്വാസത്തിന്റെയും ആരാധനയുടെയും ശുദ്ധഭ്രാന്തിന്റെയും ഓര്‍മക്കുറിപ്പ് എന്ന അവരുടെ പുസ്തകം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

ഇരുപതു വര്‍ഷത്തോളം ഗായത്രി എന്ന ആശ്രമ നാമത്തില്‍ അമൃതാനന്ദമയിയുടെ അസിസ്റ്റന്റ് ആയി ജോലി ചെയ്ത ഇവര്‍ ആശ്രമത്തിലെ കൊള്ളരുതായ്മകളില്‍ മനം മടുത്തു അവിടെ നിന്നും രക്ഷപെട്ട് 1999ല്‍ അമേരിക്കയിലെ ഹവായിലേയ്ക്കു പോകുകയായിരുന്നു.ഈ കാലയളവില്‍ അവര്‍ മലയാളം നന്നായി പഠിച്ചു.

ചെറിയ രീതിയില്‍ തുടങ്ങിയ ഒരു ആള്‍ദൈവ ആശ്രമം ലോകം മുഴുവന്‍ പടര്‍ന്നു പന്തലിച്ച ഭക്തി വ്യവസായമായി മാറിയതെങ്ങനെ എന്നതിനെക്കുറിച്ച് തന്റെ പുസ്തകത്തില്‍ ഗെയ്ല്‍ പറയുന്നുണ്ട്. ആശ്രമത്തില്‍ ബലാല്‍സംഗ പരമ്പര തന്നെ അരങ്ങേറി എന്നും പുസ്തകം പറയുന്നു. അമൃതാനന്ദമയിയുടെ പ്രധാന ശിഷ്യനായ അമൃതസ്വരൂപാനന്ദയെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങളാണ് അവര്‍ ഉന്നയിച്ചിരിക്കുന്നത്.

ആ പുസ്തകത്തിന് താത്ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയെന്നല്ലാതെ അക്കാര്യത്തില്‍ ഒരന്വേഷണവും മുന്നോട്ട പോയിരുന്നില്ല. അതായത് അത്രമേല്‍ ഉന്നത ബന്ധങ്ങളിലൂടെയാണ് ഇവിടെ ആത്മീയവ്യാപാരം വളര്‍ച്ച പ്രാപിക്കുന്നത് എന്ന കാര്യമാണ് വ്യക്തമാകുന്നത്.

എന്നാല്‍ മഠത്തില്‍ കഴിഞ്ഞ ദിവസം നടന്ന പിറന്നാള്‍ ആഘോഷത്തില്‍ കേരളത്തില്‍ നിന്നും കേന്ദ്രത്തില്‍ നിന്നുമായി നിരവധി രാഷ്ട്രീയക്കാരാണ് പങ്കെടുത്തത് ഇത് വ്യക്തമാക്കുന്നതും രാഷ്ട്രീയ മേഖലയില്‍ ഉള്ള ബന്ധത്തെക്കുറിച്ചാണ് എന്ന കാര്യം തര്‍ക്ക വിധേയമാണ്. കേരളത്തില്‍ ആദ്യ സന്ദര്‍ശനം നടത്തുന്ന രാഷ്ട്രപതി ധാം നാഥ് കോവിന്ദിനെ കേരളത്തിലേയ്ക്ക് പറന്നെത്തിച്ചതും ഒരു ഓള്‍ദൈവമാണെന്നതും വിസ്മിക്കരുത്.