തുര്‍ക്കിയിലെത്തി ഐസ്‌ക്രീം വാങ്ങാന്‍ ചെന്ന ആമിര്‍ ഖാന് കിട്ടിയത് മുട്ടന്‍ പണി; വീഡിയോ വൈറല്‍

ഒരു സിനിമയുടെ പ്രമോഷന്‍ വര്‍ക്കുകള്‍ക്കായി തുര്‍ക്കിയിലെത്തിയതായിരുന്നു ബോളിവുഡ് താരം ആമിര്‍ ഖാന്‍. അവിടെയെത്തിയപ്പോള്‍ പെട്ടെന്നൊരു മോഹം; ഒരു ഐസ്‌ക്രീം കഴിച്ചാലോ. പിന്നെ ഒന്നുമാലോചിച്ചില്ല, നേരെ അടുത്ത് കണ്ട ഐസ്‌ക്രീം കടയില്‍ കേറി ഒരു ഐസ്‌ക്രീം ആവശ്യപ്പെട്ടു. പക്ഷെ ഐസ്‌ക്രീമിന് പകരം മുട്ടന്‍ പണിയാണ്  ആമിറിന് കിട്ടിയത്.

ഐസ്‌ക്രീമിനുള്ള കാശ് കൊടുത്തെങ്കിലും ഇയാള്‍ ഐസ്‌ക്രീം കൈയ്യില്‍ വച്ച് കുറെ നേരെ ആമിറിനെ പറ്റിച്ചു. കുറച്ച് നേരം ആമിറിനെ വട്ടം ചുറ്റിച്ച ശേഷമാണ് അയാള്‍  ഐസ്‌ക്രീം നല്‍കിയത്. എന്തായാലും താരം ശരിക്കും വട്ടം കറങ്ങിപ്പോയി. ആമിറിന്റെ ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണിപ്പോള്‍.

സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ വര്‍ക്കുകള്‍ക്കായി തുര്‍ക്കിയില്‍ എത്തിയതായിരുന്നു അമീര്‍.അവിടെ വെച്ചാണ് ഐസ്‌ക്രീം വില്‍പ്പനക്കാരന്‍ ഐസ്‌ക്രീം വാങ്ങാന്‍ ചെന്ന ആമിറിനെ പറ്റിച്ചത്. വീഡിയോ കാണാം.