ബാഹുബലി അവസാന വാക്കല്ല ; വിസ്മയിപ്പിക്കാന്‍ പത്മാവതിയുമായി ബന്‍സാലി കൂട്ടിന് ദീപികയും

ബാഹുബലിക്ക് ശേഷമാണ് ബ്രഹ്മാണ്ട ചിത്രങ്ങള്‍ക്ക് വാരിക്കോരി പണം മുടക്കുക്ക എന്നത് ഇന്ത്യന്‍ സിനിമയിലും വ്യാപകമായത്. മുടക്കുന്ന പണം അതുപോലെ തിരിച്ചു പിടിക്കുവാന്‍ ഇത്തരം സിനിമകള്‍ക്ക് സാധിക്കുന്നു എന്നത് തന്നെ കൂടുതല്‍ നിര്‍മ്മാതാക്കളെ ഇതിനു പ്രേരിപ്പിക്കുന്നു. അത്തരത്തില്‍ ഡിസംബറില്‍ റിലീസിന് തയ്യാറാകുന്ന ബ്രഹ്മാണ്ട ബോളിവുഡ് ചിത്രമാണ് ദീപികാ പദുകോണ്‍ മുഖ്യവേഷത്തില്‍ എത്തുന്ന പത്മാവതി. സഞ്ജയ്‌ ലീലാ ബന്‍സാലി സംവിധാനംചെയ്യുന്ന ചിത്രത്തില്‍ ഷാഹിദ് കപൂറും,രണ്വീര്‍ സിങ്ങും മുഖ്യ വേഷത്തില്‍ എത്തുന്നു. ഒരു ചരിത്ര സംഭവത്തിന്‍റെ ദ്രിശ്യാവിഷ്ക്കാരമാണ് ചിത്രം. രജപുത്രരായ റാണി പത്മിനിയും മുഗള രാജാവായ അലാവുദ്ദീന്‍ ഖില്‍ജിയും റവല്‍ രത്തന്‍ സിംഗും കഥാപാത്രങ്ങളാകുന്ന ചിത്രത്തിന് നേരെ ധാരാളം പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചിത്രം ചരിത്രത്തെ വികലമാക്കി രജപുത്ര, ഹിന്ദു സമുദായങ്ങളെ മോശമായി ചിത്രീകരിക്കുന്നു എന്ന് ആരോപിച്ച് ശ്രീ രജപുത്ര കര്‍ണ്ണി സേന പ്രവര്‍ത്തകര്‍ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച് സംവിധായകന്‍ സഞ്ജയ്‌ ലീല ബന്‍സാലിയെ ആക്രമിച്ചിരുന്നു.