ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുമ്പോഴും ഹോട്ടാണ് തൃഷ; വൈറലായി തൃഷയുടെ വര്‍ക്കൗട്ട് സെല്‍ഫി

താരങ്ങളുടെ വര്‍ക്കൗട്ട് സെല്‍ഫികളെല്ലാം സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍
തരംഗമായിക്കൊണ്ടിരിക്കുകയാണ്. അത്തരത്തില്‍ വൈറലാവുകയാണ് കോളിവുഡ് സുന്ദരി തൃഷയുടെ ഒരു വര്‍ക്കൗട്ട് സെല്‍ഫി. ജിംനേഷ്യത്തില്‍ വര്‍ക്കൗട്ട് ചെയ്യുന്നിടത്ത് നിന്ന് എടുത്ത തൃഷയുടെ ഹോട്ട് ചിത്രത്തിനു ധാരാളം ലൈക് ഷെയറുമൊക്കെ ലഭിക്കുന്നുണ്ട്. മേക്ക് അപ്പ് ഒന്നും ഇല്ലാത്ത ചിത്രമാണ് താരം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്ക് വെച്ചത്. കൂടാതെ ജിമ്മില്‍ പരിശീലനം നടത്തുന്ന വീഡിയോയും താരം പങ്കു വച്ചിട്ടുണ്ട്.

34 വയസ്സിലും തൃഷയുടെ സൗന്ദര്യ രഹസ്യമെന്നാണ് ആരാധകരുടെ കമന്റുകള്‍. വിക്രമിന്റെ നായികയായി അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് താരം. കഴിഞ്ഞ 15 വര്‍ഷമായി സിനിമാ ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന തൃഷ. ഹേ ജൂഡ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും എത്തുന്നു.