കാലിഫോര്‍ണിയയില്‍ വന്‍ കാട്ടു തീ;10 മരണം 1500-ഓളം വീടുകള്‍ തീക്കിരയായി,20000 പേരെ മാറ്റിപ്പാര്‍പ്പിച്ചു

കാലിഫോര്‍ണിയ: വടക്കന്‍ കാലിഫോര്‍ണിയയിലുണ്ടായ വന്‍ തീപിടുത്തത്തില്‍ 10 മരണം. കാട്ടു തീ ഗ്രാമ പ്രദേശങ്ങളില്‍ വ്യാപിച്ചതാണ് ആളപായമുണ്ടാവാന്‍ ഇടയായത്. തീപിടുത്തത്തില്‍ 5000 ഏക്കറോളം മുന്തിരിത്തോട്ടം കത്തി നശിച്ചു. വൈന്‍ ഉല്‍പാദനത്തിന് പേരുകേട്ട വടക്കന്‍ കാലിഫോര്‍ണിയയിലെ വൈന്‍ കണ്‍ട്രിയാണ് കാട്ടു തീയില്‍ കത്തി നശിച്ചത്.

ഗ്രാമ പ്രദേശങ്ങളിലെ 1500ഓളം കെട്ടിടങ്ങളും കത്തിയമര്‍ന്നിട്ടുണ്ട്. തീപിടിത്തത്തെ തുടര്‍ന്ന് നാപ, സനോമ ഉള്‍പ്പെടെ എട്ട് പ്രവിശ്യകളില്‍ ഗവര്‍ണര്‍ ജെറി ബ്രൗണ്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രദേശത്ത് നിന്നും 20000ത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു.

ഞായറാഴ്ച ആരംഭിച്ച കാട്ടുതീയുടെ പ്രഭവ കേന്ദ്രം വ്യക്തമല്ല. കാട്ടുതീ ഇനിയും പടരാന്‍ സാധ്യതയുണ്ടെന്ന് കാലിഫോര്‍ണിയന്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.