ഞെട്ടാന്‍ തയ്യാറായിക്കോളു;സ്റ്റാര്‍വാര്‍ പരമ്പരയിലെ പുതിയ ചിത്രം ‘സ്റ്റാര്‍വാര്‍ ദ ലാസ്റ്റ് ജെഡി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി

ഹോളിവുഡ് സിനിമയായ ‘സ്റ്റാര്‍വാര്‍’ പരമ്പരയിലെ ഏറ്റവും പുതിയ ചിത്രം സ്റ്റാര്‍വാര്‍ ദ ലാസ്റ്റ് ജെഡിയുടെ ട്രെയിലര്‍ പുറത്തിറങ്ങി.

റയാന്‍ ജോണ്‍സണ്‍ സംവിധാനം ചെയ്യുന്ന സ്റ്റാര്‍വാര്‍ ദ ലാസ്റ്റ് ജെഡി 2015 ല്‍ ഇറങ്ങിയ സ്റ്റാര്‍വാര്‍ ഫോഴ്‌സ് എവൈക്ക് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. മുന്‍ ചിത്രങ്ങളിലേതുപോലെതന്നെ മികച്ച ഗ്രാഫിക്സും, ആക്ഷനും ആവോളം ഉള്‍പ്പെടുത്തിയാണ് ദി ലാസ്റ് ജെഡിയും സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്. സാങ്കേതിക വിദ്യയുടെ ഇതുവരെ കാണാത്ത തലങ്ങളെ മികച്ച രീതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ചിത്രം പ്രേക്ഷകര്‍ക്ക് വേറിട്ട അനുഭവമാകും കാത്ത് വച്ചിരിക്കുന്നത്.

ജോര്‍ജ് ലൂക്കസിന്റെ പ്രശസ്ത കഥാപാത്രങ്ങള്‍ വീണ്ടും എത്തുന്ന ചിത്രത്തില്‍ സ്‌കൈവാക്കര്‍ മാര്‍ക്ക് ഹമ്മില്ലിന്റെ റോള്‍ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്.
ഡിസംബര്‍ 15-ന് എത്തുന്ന ചിത്രം വാള്‍ട്ട് ഡിസ്‌നി പിക്‌ച്ചേര്‍സാണ് ആഗോളതലത്തില്‍ വിതരണത്തിന് എത്തിക്കുന്നത്.