നടി മേഘ്‌ന രാജും നടന്‍ ചിരഞ്ജീവിയും വിവാഹിതരാകുന്നു

പ്രശസ്ത നടി മേഘ്‌ന രാജ് വിവാഹിതയാകുന്നു. കന്നട നടന്‍ ചിരഞ്ജീവി സര്‍ജയാണ് വരന്‍. വിവാഹനിശ്ചയം 22ന് സര്‍ജയുടെ വസതിയിലാണ് നടക്കുക. ഡിസംബര്‍ ആറിനാണ് ഇരുവരുടേയും വിവാഹം. വിനയന്റെ ‘യക്ഷിയും ഞാനും’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ മേഘ്‌ന അതിന് ശേഷം ഒട്ടേറെ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ആട്ടഗര എന്ന ചിത്രത്തിലാണ് ചിരഞ്ജീവിക്കൊപ്പം അഭിനയിച്ചത്. രണ്ടുവര്‍ഷത്തെ സൗഹൃദബന്ധം പിന്നീട് വിവാഹത്തിലെത്തുകയായിരുന്നു. നരേന്‍ നായകനായി എത്തിയ ഹാലേലുയ്യയാണ് മേഘനയുടെ അവസാനം റിലീസ് ചെയ്ത മലയാള ചിത്രം. വിവാഹശേഷം അഭിനയരംഗത്ത് തുടരുമോ ഇല്ലയോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല എന്നാണു നടി പറയുന്നത്. കന്നടയിലെ അറിയപ്പെടുന്ന യുവതാരങ്ങളില്‍ ഒരാളാണ് സര്‍ജ.