കത്തിലെ പ്രമുഖര്‍?.. നേതാക്കള്‍ക്കെതിരെ ലൈഗീകാതിക്രമത്തിനും സ്ത്രീയെ അപമാനിച്ചതിനും കേസെടുക്കൂം

സോളാര്‍ കമ്മീഷന്‍ ഫിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് 2013 ല്‍ പുറത്തുവന്ന സരിതയുടെ കത്തില്‍ പരാമര്‍ശിക്കുന്ന ആളുകളുമായെല്ലാം അവര്‍ ബന്ധപ്പെട്ടിട്ടുണ്ട്. മൊഴികളുടേയും രേഖകളുടേയും അടിസ്ഥാനത്തില്‍ ബലാത്സംഗം, ലൈംഗീക അതിക്രമം എന്നിവ നടന്നതായി തെളിഞ്ഞു.

എന്നാല്‍ ഇത് സംബന്ധിച്ച് അന്വേഷണം നടത്തുന്നതില്‍ ഉദ്യോഗസ്ഥര്‍ വീഴ്ചവരുത്തി. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗീക അതിക്രമം തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനും മന്ത്രിസഭ തീരുമാനിച്ചു. ഇതോടെ കത്തില്‍ പേര് പരാമര്‍ശിക്കപ്പെട്ടിട്ടുള്ള മുഴുവന്‍ ആളുകള്‍ക്കെതിരെയും നടപടിയുണ്ടാകും.

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പുറമെ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ്ദ് എന്നിവര്‍ക്കും എംഎല്‍എമാരായ ബെന്നി ബെഹന്നാന്‍, തമ്പാനൂര്‍ രവിക്കുമെതിരെയും കേസ് എടുത്തിട്ടുണ്ട്. ഇതിന് പുറമെ ലൈംഗീക പീഡനക്കേസില്‍ സരിതയുടെ കത്തില്‍ പറയുന്നവര്‍ക്കെതിരെയും കേസ് എടുക്കും. കെസി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, പളനിമാണിക്യം (കേന്ദ്രമന്ത്രി), ഹൈബി ഈഡന്‍, ജോസ്. കെ. മാണി,  എപി അനില്‍ കുമാര്‍ എന്നിവര്‍ക്കെതിരെയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.