സ്റ്റേഷനിലേക്ക് ട്രെയിന്‍ എത്തുമ്പോള്‍ ആളുകള്‍ക്ക് നേരെ വാളുകള്‍ വീശിയും അസഭ്യം പറയുകയും ചെയ്ത് ഒരുപറ്റം വിദ്യാര്‍ത്ഥികള്‍

നെമ്മാളിച്ചേരി റെയില്‍വേ സ്റ്റേഷനില്‍ വിദ്യാര്‍ത്ഥികളുടെ പരാക്രമണം. ചെന്നൈ സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷന് 35 കിലോമീറ്റര്‍ അകലെയുള്ള നെമ്മാളിച്ചേരി റെയില്‍വേ സ്റ്റേഷനിലേക്ക് ട്രെയിന്‍ എത്തുമ്പോള്‍ ആളുകള്‍ക്ക് നേരെ വാളുകള്‍ വീശിയും അസഭ്യം പറയുകയും ചെയ്ത് ഒരുപറ്റം വിദ്യാര്‍ത്ഥികള്‍. ഇതേ തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലുടെ വീഡിയോ വൈറാലാകുകയായിരുന്നു. സംഭവത്തിന് നേതൃത്വം നല്‍കിയ നാല് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെചെയ്യുകയും ചെയ്തു. ഇവര്‍ ആളുകള്‍ക്കിടയില്‍ വാള്‍ വീശി ഭീകരാന്തരിക്ഷം സൃഷ്ടിക്കുന്നത് വിഡിയോയില്‍ വ്യക്തമാണ്.

രണ്ട് കോളേജുകള്‍ തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ ആളുകള്‍ക്കിടയില്‍ പ്രകോപനം നടത്തിയതെന്ന് പൊലീസ് പറയുന്നു. കോളേജ് മാനേജ്മെന്റ് ഇക്കാര്യത്തെ കുറിച്ച് വിശദീകരണം നല്‍കിയിട്ടുണ്ട്. എന്നാല്‍ കോളേജിനെതിരെയും അക്രമണ സ്വഭാവം കാണിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ കർശന നടപടിയെടുക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

വീഡിയോ കാണാം: