പമ്പില്‍ നിന്ന് പെട്രോള്‍ എന്ന പേരില്‍ അടിച്ചത് മുഴുവന്‍ പച്ച വെള്ളം; നെടുമങ്ങാട്ടെ പമ്പില്‍ നിന്നും പെട്രോള്‍ അടിച്ചവര്‍ക്ക് കിട്ടിയത് മുട്ടന്‍ പണി

നെടുമങ്ങാട്:പമ്പില്‍ നിന്ന് പെട്രോള്‍ അടിച്ചവര്‍ക്ക് കിട്ടിയത് വെള്ളം കലര്‍ന്ന പെട്രോള്‍. പെട്രോള്‍ അടിച്ചതിനു ശേഷം കുറച്ചു നേരം വാഹനം മുന്നോട്ടു പോയി.അതിനുശേഷം എഞ്ചിന്‍ ഓഫായതിനെത്തുടര്‍ന്ന് വാഹനം പരിശോധിച്ചപ്പോഴാണ് പെട്രോളില്‍ വെള്ളം കലര്‍ന്നിരിക്കുന്നതായി ഉപഭോകതാക്കള്‍ അറിഞ്ഞത്. നെടുമങ്ങാട്, പതിനൊന്നാം കല്ലിലുള്ള ഇന്ത്യന്‍ ഓയില്‍ പമ്പില്‍ നിന്ന് പെട്രോള്‍ അടിച്ചവര്‍ക്കാണ് പണി കിട്ടിയിരിക്കുന്നത്.

ഉടന്‍തന്നെ വാഹനത്തിലുള്ള പെട്രോള്‍ ഊറ്റി കുപ്പിയിലാക്കിയ ഇവര്‍ പമ്പിലെത്തി. ഈ പമ്പില്‍ നിന്നും വെള്ളം കലര്‍ന്നപെട്രോള്‍ അടിച്ച നിരവധിപേര്‍ പരാതിയുമായി പമ്പിലെത്തിയിട്ടുണ്ട്. പെട്രോള്‍ അടിച്ചത് മൂലം തങ്ങളുടെ വാഹനം കേടായെന്നും, വാഹനം നന്നാക്കിയെടുക്കാന്‍ നല്ല തുകയാകുമെന്നാണ് ചിലര്‍ പറയുന്നത്.

പമ്പിലെ പെട്രോള്‍ സംഭരണ ടാങ്കില്‍ ലീക്കുണ്ടായത് മൂലം വെള്ളം ഇറങ്ങിയതാകാം ഇത്തരത്തില്‍ പെട്രോളില്‍ വെള്ളം ചേര്‍ന്നത് എന്നാണ് പമ്പുടമകള്‍ നല്‍കുന്ന വിശദീകരണം.