മൂത്രശങ്ക തോന്നിയ രാഹുല്‍ ഓടിക്കയറിയത് ലേഡീസ് ടോയ്ലറ്റില്‍; പിന്നെ നടന്നത് ഇതാണ്

അഹമ്മദാബാദ്: രാഷ്ട്രീയ നേതാക്കള്‍ക്ക് പറ്റുന്ന പല അമളികളും ട്രോളന്മാര്‍ പലപ്പോഴും ആഘോഷമാക്കാറുണ്ട്.അമളി പറ്റിയ നേതാവിന് പിന്നെ കുറെ ദിവസത്തേക്ക് സമൂഹ മാധ്യമങ്ങളില്‍ ട്രോളുകള്‍കൊണ്ട് പൊങ്കാലയായിരിക്കും എന്ന് പ്രേത്യകം പറയേണ്ടതില്ലലോ. ഇത്തരത്തില്‍ കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞ ദിവസം പറ്റിയ അമളി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

സംഭവമിങ്ങനെയാണ്, ഗുജറാത്തി വായിക്കാനറിയാതെ രാഹുല്‍ മൂത്ര ശങ്ക വന്നപ്പോള്‍ ഓടിക്കയറിയത് സ്ത്രീകളുടെ ടോയിലറ്റില്‍ ആണ്. ഉദ്ദേപൂര്‍ ജില്ലയിലെ ഛോട്ടയിലാണ് സംഭവം. നവസര്‍ജന്‍ യാത്രയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ രാഹുല്‍ പെട്ടെന്ന് കണ്ണില്‍പെട്ട ഒരു ശൗചാലയത്തിലേക്ക് കയറുകയായിരുന്നു.
ശൗചാലയത്തെ വേര്‍തിരിച്ചറിയുന്ന സൂചനകളൊന്നുമില്ലായിരുന്നെങ്കിലും, മഹിളാവോ മാതേ ശൗചാലയേ എന്ന പോസ്റ്റര്‍ അവിടെയുണ്ടായിരുന്നു. കയറിക്കഴിഞ്ഞപ്പോഴാണ് അദ്ദേഹത്തിന് അബദ്ധം മനസിലായത്. ഉടന്‍ തന്നെ തിരിച്ചിറങ്ങുകയും ചെയ്തു.

അബദ്ധം അധികം പ്രചരിക്കാതിരിക്കാന്‍ എസ്പിജി ഉടന്‍ തന്നെ മാധ്യമ പ്രവര്‍ത്തകരെ അവിടെ നിന്ന് നീക്കുകയും ചെയ്തു. ഏതായാലും രാഹുല്‍ പുറത്തിറങ്ങിയ ഉടന്‍ ചിരിയുടെ ഘോഷയാത്രയുമായി ട്വിറ്ററിലും സോഷ്യല്‍ മീഡിയയിലും ട്രോളുകള്‍ ഇറങ്ങി.