ഇത്തിഹാദ് വിമാനം പറത്തി ആറു വയസുകാരന്റെ വയറലാകുന്ന വീഡിയോ

ഒരാഴ്ചമുന്‍പ് അബുദാബിയില്‍നിന്ന് മൊറോക്കോയിലേക്ക് പറന്ന ഇത്തിഹാദ് വിമാനത്തിലാണ് കൗതുകകരമായ സംഭവം അരങ്ങേറുന്നത്. ആദം മുഹമ്മദ് അമീര്‍ എന്ന ആറു വയസുകാരൻ വിമാനം ലാന്‍ഡ് ചെയ്ത ശേഷം കോക്പിറ്റിലെത്തി പൈലറ്റുമാരെ വിമാനം പറത്തുന്നതിന്റെ സാങ്കേതികവശങ്ങള്‍ പറഞ്ഞ് പഠിപ്പിക്കുകയായിരുന്നു.അടിയന്തരഘട്ടങ്ങളില്‍ എങ്ങനെ വിമാനം കൈകാര്യം ചെയ്യണമെന്ന് സാധാരണക്കാര്‍ക്ക് അറിയാന്‍ കഴിയാത്ത സാങ്കേതികപദങ്ങളുപയോഗിച്ച് ആദം പൈലറ്റുമാരോട് സംസാരിച്ചു. ആദം കോക്പിറ്റിലെത്തി പൈലറ്റുമാരോട് സംസാരിക്കുന്ന വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ചെറിയനാള്‍ മുതല്‍ വിമാനത്തോട് തോന്നിയ കമ്പമാണ് വിമാനങ്ങളുമായി ബന്ധപ്പെട്ട ഡോക്യുമെന്ററികള്‍ കണ്ടും വായിച്ചും ഈ അറിവ് സമ്പാദിക്കാന്‍ ആദമിന് പ്രേരണയായത്. ഇതോടെ ഒരു ദിവസം യഥാര്‍ഥപൈലറ്റായി യൂണിഫോമില്‍ കോക്പിറ്റിലിരിക്കാന്‍ ഇത്തിഹാദ് അവസരമൊരുക്കുകയായിരുന്നു. ഇത്തിഹാദ് പരിശീലന അക്കാദമിയിലാണ് കൊച്ചുമിടുക്കന്റെ വലിയ സ്വപ്നത്തിന് സാക്ഷാത്കാരമായത്. ഇത്തിഹാദിന്റെ ക്ഷണപ്രകാരം ഈജിപ്ഷ്യന്‍ -മൊറോക്കന്‍ വംശജനായ ആദം എയര്‍ ബസ് എ 380 വിമാനമാണ് പറപ്പിച്ചത്.
ഇത്തിഹാദിന്റെ പൈലറ്റ് യൂണിഫോമിലെത്തിയ ആദമിനെ പൈലറ്റ് സമീറും സംഘവും മറ്റ് കാബിന്‍ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് കോക്പിറ്റിലേക്ക് ആനയിച്ചത്. ആദമിന്റെ കോക്പിറ്റിലെ പെരുമാറ്റം എല്ലാവരെയും അമ്പരപ്പിച്ചെന്നാണ് ഇത്തിഹാദ് അറിയിച്ചത്. തുടര്‍ന്ന് ആദം വിമാനം പറത്തുന്ന ദൃശ്യവും ഇവര്‍ മാധ്യമങ്ങളുമായി പങ്കുവെച്ചു.ഒരു പൈലറ്റ് ആകണമെന്ന ആദത്തിന്റെ സ്വപ്നത്തിന് എല്ലാ ഭാവുകങ്ങളും നേർന്നുകൊണ്ടാണ് ഇത്തിഹാദ് ആദത്തിനെ യാത്രയാക്കിയത്.

വീഡിയോ കാണാം: