ബലാല്‍സംഘ കേസിലെ പ്രതി മുഖ്യമന്ത്രി പങ്കെടുക്കുന്ന പരുപാടിയില്‍ സ്വാഗത പ്രാസംഗികന്‍

കോട്ടയം: ഒക്ടോബര്‍ 20ന് പാലായില്‍ നടക്കുന്ന 61ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ഉദഘാടന വേദിയാണ് വിവാദത്തിലായിരിക്കുന്നത്. മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ച അന്വേഷണത്തില്‍ പീഡന കേസിലും, അഴിമതികേസിലും പ്രതിയായ കോട്ടയം പാര്‍ലമെന്റ് അംഗം ജോസ് കെ മാണി സ്വാഗത പ്രാസംഗികനായതാണ് പ്രശനങ്ങള്‍ക്ക് കാരണം. പ്രോട്ടോകോള്‍ പ്രകാരം സ്ഥലം എം.എല്‍.എ ആയ കെ.എം മാണിയെ മാറ്റിയാണ് ജോസ് കെ മാണിക്ക് സ്വാഗതം പറയാന്‍ അവസരം കൊടുത്തതെന്ന ആരോപണവുമുണ്ട്.

സംഭവം വിവാദമായതോടെ ക്രിമിനല്‍ കേസില്‍ പ്രതിയായ ഒരാള്‍ മുഖ്യമന്ത്രിക്ക് എങ്ങനെ സ്വാഗതം പറയുമെന്നതാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ അലട്ടുന്ന പ്രശനം. നിയമസഭയില്‍ പ്രേത്യക ബ്ലോക്കായി നിലകൊള്ളുന്ന മാണീഗ്രൂപ്പ്, എല്‍.ഡി.എഫ് മായി അടുക്കുന്നു എന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിക്കുബോള്‍ തന്നെയാണ് ആ പാര്‍ട്ടിയുടെ വൈസ് ചെയര്‍മാന്‍ കൂടിയായ ജോസ് കെ. മാണിക്കെതിരെ സ്ത്രീ പീഡനവും, അഴിമതിയും ചൂണ്ടി കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ അന്വേഷണം പ്രഖ്യാപിച്ചത് കേരളാ കോണ്‍ഗ്രസ്സ് മാണീ ഗ്രൂപ്പിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

നേരത്തെ സരിതയുടെ കത്തില്‍ പേരുണ്ടെന്ന വാര്‍ത്ത ആദ്യം പുറത്തുവന്നപ്പോള്‍ ജില്ലയില്‍ ജോസ് കെ. മാണി പങ്കെടുത്തിരുന്ന പരിപാടികളിലെല്ലാം തന്നെ സി.പി.എം സമരങ്ങളും പ്രതിഷേധ പ്രകടനങ്ങളും സങ്കടിപ്പിച്ചിരുന്നു. കോട്ടയം ജില്ലാ പഞ്ചയത്തിലും, ജില്ലയിലെ തന്നെ ചില പഞ്ചയത്തുകളിലും മണീ ഗ്രൂപ്പ് യു.ഡി.എഫിനെ തള്ളി, ഇപ്പോള്‍ എല്‍.ഡി.എഫുമായി ചേര്‍ന്നാണ് പഞ്ചായത്ത് ഭരിക്കുന്നത്. ഇത് യു.ഡി.എഫ്. പ്രവര്‍ത്തകരെയും ചൊടിപ്പിച്ചിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ വീണ് കിട്ടിയ അവസരം മുതലെടുത്ത് സ്‌കൂള്‍ കായിക മേളയുടെ വേദി അലങ്കോലപ്പെടുമെന്ന ഭീതിയിലാണ് അധികാരികള്‍.

എന്നാല്‍ നേരത്തെ നിശ്ച്ചയിച്ച പ്രകാരം ജോസ്. കെ. മാണി തന്നെ സ്വാഗതം പറയുമെന്നാണ് കേരളാ കോണ്‍ഗ്രസ്സ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കാര്യങ്ങള്‍ കൈവിട്ട് പോകാതെ സൗമ്മ്യമായി പരിഹരിക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ തന്നെ ഇത് വിവാദമായത് കൊണ്ട് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് നേരിട്ടിടപെട്ട് തീരുമാനങ്ങള്‍ കൈക്കൊള്ളാനാണ് സാധ്യത.