ഒഫേലിയ ഭീതിയില്‍ അയർലണ്ട് ; ചുഴലിക്കാറ്റ് ഇന്ന് തീരത്ത് എത്തും

ഡബ്ലിൻ: അറ്റ്ലാന്‍റിക് സമുദ്രത്തിൽ രൂപംകൊണ്ട ഒഫേലിയ ചുഴലിക്കാറ്റ് ഇന്ന് അയർലണ്ടിന്‍റെ തീരത്തെത്തുമെന്ന് റിപ്പോർട്ട്. കാറ്റഗറി രണ്ടിൽ ഉൾപ്പെടുന്ന ചുഴലിക്കാറ്റ് രാജ്യത്ത് കനത്ത നാശം വിതയ്ക്കാൻ ശേഷിയുള്ളവയാണ്. ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഒഫേലിയ ചുഴലിക്കാറ്റിനെ തുടർന്നു അധികൃതർ ജനങ്ങൾക്കു മുന്നറിപ്പു നൽകി. സ്കൂളികൾക്ക് അവധി നൽകിയായും ജനങ്ങൾ യാത്രയടക്കമുള്ള കാര്യങ്ങൾ കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ചു വേണം നടപ്പാക്കാനെന്നും അധികൃതർ അറിയിച്ചു. മണിക്കൂറിൽ കാറ്റിന് 150 കിലോമീറ്റർ വരെ വേഗം ഉണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ചുഴലിക്കാറ്റ് ഭീതിയിലാണ് രാജ്യം മുഴുവന്‍. മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട് എങ്കിലും കാറ്റിന്റെ വേഗത വര്‍ധിക്കുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കും എന്നാണു കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്.