ക്യാന്‍സര്‍ രോഗികള്‍ക്ക് തുണയാകാന്‍ വിശുദ്ധ അല്‍ഫോന്‍സ മിഷന്റെ എട്ടാമത് വാര്‍ഷിക സമ്മേളനം വിയന്നയില്‍

വിയന്ന: വിശുദ്ധ അല്‍ഫോന്‍സ മിഷന്‍ ഇന്ത്യയിലെ ക്യാന്‍സര്‍ രോഗികള്‍ക്ക് നല്‍കി വരുന്ന സഹായസഹകരണങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വാര്‍ഷിക സമ്മേളനം വിയന്നയിലെ ആസ്പര്‍ണ്‍ പള്ളിയില്‍ നടക്കും. ഇത് എട്ടാം തവണയുടെ വിശുദ്ധ അല്‍ഫോന്‍സയുടെ നാമത്തില്‍ സഹനത്തിന്റെ തീച്ചൂളയിലൂടെ കടന്നു പോകുന്നവര്‍ക്ക് സഹായവുമായി മിഷന്‍ പ്രവര്‍ത്തനം തുടരുന്നത്.

ഫാ. തോമസ് വടാതുമുകളേല്‍ ആധ്യാത്മികഗുരുവും ഡയറക്ടറുമായി സംഘടിപ്പിക്കുന്ന വിശുദ്ധ അല്‍ഫോന്‍സ മിഷന്റെ വാര്‍ഷിക സമ്മേനത്തില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് അഗാപെയും ഉണ്ടാകും. ഒക്ടോബര്‍ 26ന് രാവിലെ 11:15ന് വിശുദ്ധ കുര്‍ബാനയോട് കൂടി തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കമാകും. അല്‍ഫോന്‍സ മിഷന്റെ പ്രവര്‍ത്തനങ്ങളെ പ്രതിപാദിക്കുന്ന റിപ്പോര്‍ട്ടും അനുബന്ധ ചര്‍ച്ചകളും വാര്‍ഷിക സമ്മേളനത്തില്‍ അവതരിപ്പിക്കും.

എട്ടു വര്‍ഷം മുമ്പ് വളരെ എളിയ രീതിയിലാണ് അല്‍ഫോന്‍സ മിഷന്റെ ആരംഭം. സഹനതീഷ്ണമായ ജീവിതം മറയില്ലാതെ ലോകത്തിനു മനസിലാക്കി കൊടുത്ത വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പേരില്‍ തുടങ്ങിയിരിക്കുന്ന സംഗമം ഇതിനോടകം നിരവധി കാന്‍സര്‍ രോഗികള്‍ക്ക് തുണയായി. കാന്‍സറിന്റെ പിടിയില്‍ അമരുന്ന നിര്‍ദ്ദനരായ വ്യക്തികളെ സാധിക്കുന്ന വിധത്തില്‍ സഹായിക്കുക എന്നതാണ് ഓസ്ട്രിയന്‍ മലയാളികളുടെ സംഗമമായ അല്‍ഫോന്‍സ മിഷന്റെ ഉദ്ദേശ്യം.

മിഷനിലൂടെ പ്രവര്‍ത്തിക്കാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനും താല്പര്യമുള്ളവര്‍ക്ക് ഈ ഉദ്യമത്തില്‍ പങ്കുചേരാവുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വിശദവിവരങ്ങള്‍ക്ക്:
ഫാ. തോമസ് വടാതുമുകളേല്‍: 00496297929558
ഫാ. തോമസ് കൊച്ചുചിറ: 06641547654
ഫാ. ഷൈജു പള്ളിചാംകുടിയില്‍: 066488981156
വില്‍സണ്‍ കള്ളിക്കാടന്‍: 069919610276
ഡോ. റോസി അബ്രഹാം പുതുപ്പള്ളി: 069914099069
ജോണി കപ്പാനി: 06507277025
ജെയിംസ് കയ്യാലപറമ്പില്‍: 069910708041
ആന്റോ നിലവൂര്‍: 069912407632
ജോര്‍ജ് ഞൊണ്ടിമാക്കല്‍: 069919137578