തലയില്‍ പുഴുവരിച്ച് ദുര്‍ഗന്ധം വമിച്ച് അവശനായി അലഞ്ഞ വൃദ്ധന് കൈത്താങ്ങായി പോലീസ്; തിരിഞ്ഞു നോക്കാന്‍ ആരുമില്ലാത്ത വൃദ്ധനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി

കൊല്ലം: കരുനാഗപ്പള്ളിയിലെ ബസ് സ്റ്റാന്‍ഡില്‍ തലയില്‍ പുഴു അരിച്ച് ദുര്‍ഗന്ധം വമിച്ച നിലയില്‍ കണ്ടെത്തിയ വൃദ്ധനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കി പോലീസ് മാതൃകയായി. കരുനാഗപ്പള്ളി സ്വദേശി രാധാകൃഷ്ണപിള്ളയെയാണ് പോലീസും സാമൂഹ്യപ്രവര്‍ത്തകരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചത്.

കരുനാഗപ്പള്ളിയിലെ അറിയപെടുന്ന കുടുംബത്തത്തിലെ അംഗമായ രാധാകൃഷ്ണപിള്ള ചെവിയില്‍
ഉണ്ടായ വ്രണവുമായി തെരുവില്‍ അലഞ്ഞു തിരിഞ്ഞ് നടക്കുകയായിരുന്നു, വ്രണത്തില്‍ നിന്നും അസഹനീയമായ ദുര്‍ഗന്ധം ഉള്ളതുകൊണ്ട് രാധാകൃഷ്ണന്‍ പരിപാലിക്കാനോ ശുശ്രുഷിക്കുന്നതിനോ ആരും തയ്യാറായിരുന്നില്ല.

കഴിഞ്ഞ ദിവസം കരുനാഗപ്പള്ള ബസ്റ്റാന്റില്‍ അവശനിലയില്‍ ദുര്‍ഗന്ധം വമിച്ചു കിടന്ന രാധാകൃഷ്ണപിള്ളയെ കരുനാഗപ്പള്ളി സി.ഐ രാജേഷിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി ആശുപത്രില്‍ എത്തിക്കുകയായിരുന്നു.

ഡോക്ടര്‍മാറുടെ പരിശോധനയില്‍ തലയില്‍ പഴുപ്പ് കയറി പുഴു വന്ന നിലയിലായിരുന്നു. തുടര്‍ന്ന് പോലീസ് തന്നെ രാധാകൃഷ്ണനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശപത്രിയില്‍ എത്തിച്ച് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കി.

പോലീസിന്റെ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് കൊല്ലം പത്തനാപുരം ഗാന്ധിഭവന്‍ രാധാകൃഷ്ണ പിള്ളയുടെ സംരക്ഷണം ഏറ്റെടുത്തു.സാമൂഹിക പ്രവര്‍ത്തകനായ സിദ്ദിഖാണ് രാധാകൃഷ്ണപിള്ളയുടെ ദയനീയാവസ്ഥ പോലീസിനെ അറിയിച്ചത്.