പൂജാരിമാരെ വിവാഹം വിവാഹം കഴിക്കുന്നവര്‍ക്ക് 3 ലക്ഷം രൂപ ഓഫര്‍ചെയ്ത് സര്‍ക്കാര്‍

 

പെണ്ണുകിട്ടാത്ത പൂജാരിമാരെ വിവാഹം കഴിപ്പിക്കാന്‍ ഒരുങ്ങി തെലുങ്കാന സര്‍ക്കാര്‍. പൂജാരിമാര്‍ക്ക് വരുമാനം കുറവായതിനാലാണ് പെണ്‍കുട്ടികള്‍ ഇവരെ വിവാഹം ചെയ്യാന്‍ മടിക്കുന്നത്. ഇതുകാരണം ഇപ്പോഴും വിവാഹപ്രായം എത്തിയിട്ടും പെണ്ണുകിട്ടാത്തവരായി തെലുങ്കാനയില്‍ നിരവധി പൂജാരിമാര്‍ ഉണ്ട്. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ പൂജാരികളെ കെട്ടുന്നവര്‍ക്ക് വമ്പന്‍ ഓഫര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.
കല്യാണമസ്തു എന്നാണ് ഈ പദ്ധതിക്ക് തെലുങ്കാന പേരുനല്‍കിയിരിക്കുന്നത്. ഇപ്രകാരം കല്യാണ ചിലവിന് ഒരു ലക്ഷം രൂപയും വധൂ വരന്മാരുടെ പേരില്‍ സ്ഥിര നിക്ഷേപമായി മൂന്നുലക്ഷം രൂപയും ലഭിക്കും. ദമ്പതികള്‍ക്ക് മൂന്ന് വര്‍ഷത്തിനിടെ കുഞ്ഞുങ്ങളുണ്ടായാല്‍ ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്. മാത്രമല്ല, കഴിഞ്ഞ മാസം സംസ്ഥാനത്തെ 4805 അമ്പലങ്ങളിലെ പൂജാരിമാര്‍ക്ക് അടുത്തമാസം മുതല്‍ സര്‍ക്കാര്‍ സ്‌കെയിലില്‍ ശമ്പളം നല്‍കുമെന്ന് സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുണ്ട്. കല്യാണമസ്തു എന്ന ഈ പദ്ധതിയില്‍ പെണ്‍മക്കളെ പൂജാരിമാര്‍ക്ക് വിവാഹം കഴിപ്പിച്ചുകൊടുക്കാന്‍ ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ക്ക് അപേക്ഷിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.