കൈക്കുഞ്ഞുങ്ങളെ ചാണകത്തില്‍ കിടത്തി ഇരുട്ടും; ഗോവര്‍ധന്‍ പൂജയെന്ന പേരില്‍ കുട്ടികളോട് കാട്ടുന്നത് കൊടും ക്രൂരത

ബേതുല്‍:ആരോഗ്യവും രോഗങ്ങളില്‍ നിന്ന് രക്ഷയും ഉറപ്പാക്കുന്നതിന് പിഞ്ചു കുഞ്ഞുങ്ങളെ ചാണകത്തില്‍ കിടത്തി ഗോവര്‍ധന്‍ പൂജ. മദ്ധ്യപ്രദേശിലെ ബേതുല്‍ ഗ്രാമത്തിലാണ് വിചിത്രമായ ഈ ആചാരം. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള രണ്ടാം ദിവസത്തില്‍ നടന്ന പൂജയിലാണ് കുഞ്ഞുങ്ങളോട് ഈ ക്രൂരത.

ചാണകം കൂമ്പാരമായി കൂട്ടിയിട്ട ശേഷം പൂക്കള്‍ കൊണ്ട് അലങ്കരിച്ച ചാണകത്തില്‍ കുഞ്ഞുങ്ങളെ ഇരുത്തും. കുഞ്ഞുങ്ങളെ ചാണകത്തില്‍ ഉരുട്ടിയെടുക്കുന്നവരും കുറവല്ല. നൂറ്റാണ്ടുകളായി തുടരുന്ന ഈ ആചാരത്തിലൂടെ കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യവും രോഗപ്രതിരോധശേഷിയും കൈവരുന്നുവെന്നാണ് ഗ്രാമവാസികള്‍ വിശ്വസിക്കുന്നത്. ഇതിലൂടെ കുഞ്ഞുങ്ങള്‍ക്ക് ഭാഗ്യം കൈവരുമെന്ന് വിശ്വസിക്കുന്നവരുമുണ്ട് ബേതുല്‍ ഗ്രാമത്തില്‍.


കൈക്കുഞ്ഞുങ്ങള്‍ മുതല്‍ എട്ടൊന്‍പത് വയസ് പ്രായമുള്ള കുട്ടികളെ വരെ ഗോവര്‍ധന്‍ പൂജ എന്ന പേരില്‍ ചാണകത്തില്‍ കിടത്താറുണ്ടെന്നാണ് റിപ്പോര്‍ട്ട്.