ക്യാമ്പസ് രാഷ്ട്രീയം സമാധാനപരമായ അക്കാദമിക് അന്തരീക്ഷം തകര്‍ക്കും; നിലാപാട് വീണ്ടുമാവര്‍ത്തിച്ച് ഹൈക്കോടതി

കൊച്ചി: വിദ്യാലയങ്ങളിലെ രാഷ്ട്രീയ നിരോധനവുമായി ബന്ധപ്പെട്ട് നിലപാട് വീണ്ടുമാവര്‍ത്തിച്ച് ഹൈക്കോടതി. . മാതാപിതാക്കള്‍ കുട്ടികളെ കോളേജില്‍ വിടുന്നത് പഠിക്കാനാണെന്നും, കാമ്പസില്‍ രാഷ്ട്രീയം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

പഠിക്കാന്‍ സമാധാനപരമായ അക്കാദമിക്ക് അന്തരീക്ഷം ഉണ്ടാകണമെന്നും ഹൈക്കോടതി പറഞ്ഞു.അക്കാദമിക അന്തരീക്ഷം തകര്‍ക്കുന്നതിനു മാത്രമേ ക്യാമ്പസ് രാഷ്ട്രീയം ഉപക്കരിക്കൂ എന്ന് കോടതി വിലയിരുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ള സമാധാന അന്തരീക്ഷം തകര്‍ക്കപ്പെടാന്‍ അനുവധിക്കരുത്. ഇക്കാര്യം ഉറപ്പുവരുത്തണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഓരോന്നിനും അതിന്റേതായ സ്ഥലങ്ങളുണ്ടെന്നും സമരം ചെയ്യേണ്ടവര്‍ക്ക് മറൈന്‍ ഡ്രൈവ് പോലെയുള്ള സ്ഥലങ്ങളിലേക്ക് പോകാമെന്നും കോടതി പറയുകയും ചെയ്തിരുന്നു.പൊന്നാന്നി എം.ഇ.എസ് കോളേജിലെ വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് കോടതി നിലപാട് ആവര്‍ത്തിച്ചത്.