ഇടവഴിയില്‍ പെണ്‍കുട്ടിയെ കടന്നു പിടിച്ച ശേഷം രക്ഷപ്പെട്ടയാളെ സിസിടിവി കൈയ്യോടെ പൊക്കി; സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പോലീസ് കേസെടുത്തു

കോഴിക്കോട്: ഇടവഴിയില്‍ വച്ച് പെണ്‍കുട്ടിയെ കടന്നുപിടിച്ച ശേഷം രക്ഷപ്പെട്ടയാളെ സിടിവി കയ്യോടെ പിടികൂടി.ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കാന്‍ തുടങ്ങിയതോടെ നടക്കാവ് പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണ ആരംഭിച്ചു

ഐ.പി.സി354 വകുപ്പ് അനുസരിച്ച് സ്ത്രീത്വത്തെ അപമാനിച്ചതിനാണ് പോലീസ് സ്വമേധയ കേസെടുത്തിരിക്കുന്നത്. അതെ സമയം ആക്രമണത്തിനിരയായ പെണ്‍കുട്ടിയെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചിട്ടില്ല.

;

കോഴിക്കോട് വൈ.എം.സി.എ റോഡില്‍ നിന്ന് മാവൂര്‍ റോഡിലേക്ക് പോകുന്ന ഇടവഴിയില്‍ വെച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. ബാഗുമായി ഇടവഴിയിലൂടെ നടന്ന് പോകുന്ന പെണ്‍കുട്ടിയുടെ മുന്നിലൂടെയാണ് ഇയാള്‍ നടക്കുന്നത്. കുറച്ച് ദൂരമെത്തിയപ്പോള്‍ ഇയാള്‍ പെണ്‍കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. പെണ്‍കുട്ടി ചെറുത്ത് നിന്നതോടെ പെണ്‍കുട്ടിയെ തള്ളിയിട്ട ശേഷം ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

സംഭവം നടക്കുന്നതിന് സമീപത്ത് സ്ഥാപിച്ചിരുന്ന സി.സി.ടി.വിയിലെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവത്തെക്കുറിച്ച് പുറം ലോകമറിയുന്നത്. ഇതില്‍ യുവതിയെ ആക്രമിച്ചയാളുടെ മുഖം കൃത്യമായി പതിഞ്ഞിട്ടുണ്ട്. പോലീസ് ഇയാള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.