999 രൂപക്ക് 4G ഫോണുമായി വൊഡാഫോണും രംഗത്

വെറും 999 രൂപയ്ക്ക് 4 ജി ഫോണ്‍ പുറത്തിറക്കാനാണ് വോഡഫോണിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബര്‍ മുതല്‍ ഫോണ്‍ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. ഈ 4ജി സ്മാര്‍ട്ട്‌ഫോണില്‍ 150 രൂപ മുതലുള്ള എല്ലാ റീച്ചാര്‍ജുകളും ലഭ്യമാണ്. നിലവില്‍ റീലയന്‍സ് ജിയോയും ബി എസ് എന്‍ എല്‍ഉം ഇറക്കിയ ഓഫര്‍പോലെതന്നെ 18 മാസത്തിന് ശേഷം 900 രൂപ ക്യാഷ് ബാക്കും 18 മാസത്തിന് ശേഷം 1000 രൂപയുടെ അധിക ക്യാഷ് ബാക്ക് ഓഫറും ലഭ്യമാകുമെന്ന് കമ്ബനി അറിയിച്ചു. വോഡഫോണിന്റെ എംപേസ വാലറ്റ് വഴിയായിരിക്കും ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കുക.

റിലയന്‍സ് ജിയോ ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കിയതിന് പിന്നാലെയായിരുന്നു എയര്‍ടെല്ലും 1399 രൂപയ്ക്ക് 4ജി ഫോണ്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇവരെയൊക്കെ മറികടന്ന് മൈക്രോമാക്‌സുമായി ചേര്‍ന്ന് ബിഎസ്എന്‍എല്ലും അടുത്തിടെ 4 ജി ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു. ഇപ്പോളിതാ വൊഡാഫോണും 999 രൂപയ്ക്ക് 4 ജി ഫോണ്‍ പുറത്തിറക്കാനാണ് നീങ്ങുന്നത്.