സ്വന്തം കാലിന്റെ ഫോട്ടോകള്‍ വഴി ഈ യുവതി പ്രതിവര്‍ഷം സമ്പാദിച്ചുകൂട്ടുന്നത് 50 ലക്ഷം

സ്വന്തം ചിത്രങ്ങളും മറ്റും മാഗസിനുകള്‍ക്ക് കവര്‍ചിത്രമായി നല്‍കി ലക്ഷങ്ങള്‍ സമ്പാദിക്കുന്ന മോഡലുകളെ നമുക്ക് അറിയാം. പലപ്പോഴും വിവിധ സിനിമ താരങ്ങളും കായിക താരങ്ങളും ഇത്തരത്തില്‍ മോഡലുകളാകാറുണ്ട്.എന്നാല്‍ സോഷ്യല്‍മീഡിയയില്‍ സ്വന്തം കാല്‍പ്പാദങ്ങളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു ലക്ഷങ്ങള്‍ സമ്പാദിക്കുന്നയാളെക്കുറിച്ച് കേട്ടിട്ടുണ്ടോ?

എന്നാല്‍ അങ്ങനെയൊരാളുണ്ട്. കാനഡക്കാരിയായ ജെസിക ഗോള്‍ഡ് എന്ന സ്ത്രീയാണ് ഇത്തരത്തില്‍ ഒരു വര്‍ഷത്തില്‍ ലക്ഷങ്ങള്‍ സമ്പാദിക്കുന്നത്. സ്വന്തം കാല്‍പ്പാദങ്ങളുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു പ്രതിവര്‍ഷം 50 ലക്ഷം രൂപയാണ് ജെസിക്ക സമ്പാദിക്കുന്നത്. കാലിന്റെയും പാദത്തിന്റെയും വിവിധ പൊസിഷനുകളിലുള്ള ചിത്രങ്ങളാണ് ജെസിക്ക ഇന്‍സ്റ്റാഗ്രാമില്‍ ഇട്ടിട്ടുള്ളത്.

ഇന്‍സ്റ്റാഗ്രാമില്‍ 12000 ഫോളോവേഴ്‌സ് ജെസിക്കയ്ക്ക് ഉണ്ട്. ജെസിക്കയുടെ കാലുകളുടെ പുതിയ ചിത്രങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കാറുണ്ട്. ആരാധകര്‍ പ്രത്യേകമായി ആവശ്യപ്പെടുന്നതരം ചിത്രങ്ങള്‍ക്ക് ജെസിക്ക പണം ഈടാക്കാറുണ്ട്. പ്രമുഖ മൊബൈല്‍ വാലറ്റായ പേപാല്‍ വഴിയാണ് ജെസിക്ക പണം ഈടാക്കുന്നത്. സ്‌കാര്‍ലെറ്റ് വിക്‌സന്‍ എന്ന പേരിലാണ് ജെസിക്ക ഇന്‍സ്റ്റാഗ്രാമില്‍ പാല്‍പ്പാദ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത്.